Home വാണിജ്യം അപ്രത്യക്ഷമാകുന്ന മെസേജുകളുടെ സമയം 24 മണിക്കൂറായി ചുരുക്കാന്‍ വാട്ട്സ്ആപ്പ്

അപ്രത്യക്ഷമാകുന്ന മെസേജുകളുടെ സമയം 24 മണിക്കൂറായി ചുരുക്കാന്‍ വാട്ട്സ്ആപ്പ്

മെസേജുകള്‍ അപ്രത്യക്ഷമാകുന്ന ഫീച്ചര്‍ പരിഷ്കരിക്കാന്‍ വാട്ട്സ് ആപ്പ്. അയക്കുന്ന മെസേജുകൾ ഏഴു ദിവസത്തിനുള്ളിൽ തനിയെ അപ്രത്യക്ഷമാകുന്ന ഫീച്ചര്‍ 24 മണിക്കൂറിനുള്ളിലേക്ക് ചുരുക്കാനാണ് പദ്ധതി. കഴിഞ്ഞ നവംബറിലാണ് വാട്ട്സ്ആപ്പ് അപ്രത്യക്ഷമാകുന്ന സന്ദേശങ്ങൾ എന്ന ഫീച്ചർ അവതരിപ്പിച്ചത്.

വാട്ട്സ്ആപ്പിലെ പുതിയ ഫീച്ചറുകൾ പുറത്തുവിടുന്ന വാട്ട്സ്ആപ്പ് ബീറ്റ ഇൻഫോയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. നിലവില്‍ പരീക്ഷണാടിസ്ഥാനത്തിലുള്ള ഈ ഫീച്ചർ ഉടൻ തന്നെ എല്ലാ ഉപയോക്താക്കൾക്കും ലഭ്യമാകും. അതേ സമയം 24 മണിക്കൂർ എന്നത് ഓപ്ഷണലായിരിക്കും എന്നാണ് ലഭിക്കുന്ന സൂചന. ഉപയോക്താവിന് ഏഴ് ദിവസം തന്നെ സന്ദേശം അപ്രത്യക്ഷമാകാനുള്ള കാലവധിയും തെരഞ്ഞെടുക്കാം.

നിലവില്‍ അപ്രത്യക്ഷമാകുന്ന സന്ദേശം എന്ന ഫീച്ചർ ഓപ്ഷണലാണ്. വ്യക്തികള്‍ക്കോ ഗ്രൂപ്പിലോ മെസേജയക്കുമ്പോള്‍ ഈ ഫീച്ചർ പ്രവര്‍ത്തിക്കില്ല. ഇൻഫോയിൽ ക്ലിക്ക് ചെയ്ത് ഇത് ഓണ്‍ ചെയ്യണം. ഗ്രൂപ്പിൽ ഇത് ഓണാക്കിയാൽ ഗ്രൂപ്പിലെ എല്ലാ സന്ദേശങ്ങളും ഏഴ് ദിവസത്തിന് ശേഷം അപ്രത്യക്ഷമാകും. എന്നാൽ വ്യക്തികൾക്കിടയിൽ രണ്ടുപേരും ഇത് ഓണ്‍ ചെയ്യണം.