Home ആരോഗ്യം സ്ത്രീകളുടെ ആരോഗ്യത്തിന് ഈ അഞ്ച് വൈറ്റമിനുകള്‍ ഏറെ പ്രധാനം; ഏതൊക്കെയെന്ന് നോക്കാം

സ്ത്രീകളുടെ ആരോഗ്യത്തിന് ഈ അഞ്ച് വൈറ്റമിനുകള്‍ ഏറെ പ്രധാനം; ഏതൊക്കെയെന്ന് നോക്കാം

വശ്യത്തിന് പോഷകങ്ങള്‍ കഴിക്കുക എന്നത് നമ്മുടെ ശരീരത്തിന് വളരെ പ്രധാനമാണ്. നിര്‍ദ്ദിഷ്ട പ്രായത്തില്‍ സ്ത്രീകള്‍ക്ക് വ്യത്യസ്ത വൈറ്റമിനുകള്‍ ആവശ്യമായി വരും. പുരുഷന്മാരുമായി താരതമ്യപ്പെടുത്തുമ്പോള്‍ സ്ത്രീകള്‍ക്ക് കൂടുതല്‍ പോഷകാഹാരം ആവശ്യമാണെന്നാണ് വിലയിരുത്തല്‍.

ഈ പോഷക ആവശ്യങ്ങള്‍ ഒരു സ്ത്രീയുടെ ജീവിതത്തിന്റെ വിവിധ ഘട്ടങ്ങളില്‍ മാറിക്കൊണ്ടിരിക്കുകയും ചെയ്യും. എല്ലാ തരത്തിലുള്ള പോഷകങ്ങളും അടങ്ങിയ ആരോഗ്യകരവും വൈവിധ്യപൂര്‍ണ്ണവുമായ ഭക്ഷണക്രമമാണ് ഒരു സ്ത്രീക്ക് പ്രധാനമായും വേണ്ടത്. ഒരു സ്ത്രീ പ്രായപൂര്‍ത്തിയായത് മുതല്‍ ആര്‍ത്തവചക്രം, ഗര്‍ഭം, ആര്‍ത്തവവിരാമം എന്നിങ്ങനെ വിവിധ ഘട്ടങ്ങളിലൂടെ കടന്നുപോകുന്നുണ്ട്.

ഈ ഓരോ ഘട്ടത്തിലും സ്ത്രീയുടെ ആരോഗ്യം നിലനിര്‍ത്തുന്നതിന് ചില പ്രത്യേക വൈറ്റമിനുകള്‍ അത്യന്താപേക്ഷിതമാണ്. സ്ത്രീകളുടെ ആരോഗ്യ സംരക്ഷണത്തിന് ആവശ്യമായി വേണ്ട അഞ്ച് പ്രധാനപ്പെട്ട വൈറ്റമിനുകള്‍ ഏതൊക്കെയാണെന്ന് നോക്കാം.

വിറ്റാമിന്‍ ബി 12

ഇത് വളരെ അത്യാവശ്യമായ വൈറ്റമിനാണ്. ഭക്ഷണത്തെ ഗ്ലൂക്കോസാക്കി മാറ്റുകയും ഊര്‍ജ്ജം ഉല്‍പാദിപ്പിക്കുകയും ചെയ്യുകയാണ് വൈറ്റമിന്‍ ബി 12ന്റെ ധര്‍മ്മം. ഈ വൈറ്റമിന്‍ വളരെ കൂടിയ അളവില്‍ ലഭിക്കേണ്ടത് അനിവാര്യമാണ്. ഇത് ഉപാപചയ പ്രവര്‍ത്തനം വര്‍ദ്ധിപ്പിക്കുകയും ആരോഗ്യം സംരക്ഷിക്കുകയും ചെയ്യും.

ഫോളിക് ആസിഡ്

ഗര്‍ഭ ധാരണം നടത്തിയ സ്ത്രീകള്‍ക്ക് ഫോളിക് ആസിഡ് വളരെ അത്യന്താപേക്ഷിതമാണ്. ഇത് നാഡീരോഗങ്ങള്‍, ദീര്‍ഘകാല രോഗങ്ങള്‍ എന്നിവ കുറയ്ക്കുന്നതിന് സഹായിക്കുന്നു. ഫോളിക് ആസിഡ് അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യത്തിന് അനിവാര്യമാണ്.

വൈറ്റമിന്‍ കെ.

പുരുഷന്‍മാരെ അപേക്ഷിച്ച് സ്ത്രീകളില്‍ ഹൃദ്രോഗങ്ങളും ഇത് മൂലമുളള മരണനിരക്കും വളരെക്കൂടുതലാണ്. വൈറ്റമിന്‍ കെ ഹൃദയത്തിന്റെയും ഹൃദയ ധമനികളുടെയും ആരോഗ്യം സംരക്ഷിക്കുന്നു. സ്ത്രീകളുടെ ആഹാരക്രമത്തില്‍ വൈറ്റമിന്‍ കെ അടങ്ങിയ ഭക്ഷണങ്ങള്‍ ഉള്‍പ്പെടുത്താന്‍ ശ്രമിക്കുക.

മഗ്‌നീഷ്യം

പ്രീമെന്‍സ്ട്രുവല്‍ സിണ്‍ട്രം തടയുന്നതിന് മഗ്‌നീഷ്യം വളരെ നല്ലതാണ്. ഇത് വേദന ഒഴിവാക്കുകയും നിങ്ങളുടെ മാനസികാവസ്ഥയെ ഉയര്‍ത്തുകയും ചെയ്യുന്നു. സ്ത്രീകള്‍ ദൈനംദിന ഭക്ഷണത്തില്‍ മഗ്‌നീഷ്യം അടങ്ങിയ ഭക്ഷണങ്ങള്‍ പരമാവധി ഉള്‍പ്പെടുത്തുക.

വൈറ്റമിന്‍ ഡി

ഏറ്റവും പ്രധാനപ്പെട്ട വൈറ്റമിനുകളില്‍ ഒന്നാണ് ഡി വൈറ്റമിന്‍. ഇത് നിങ്ങളുടെ രോഗപ്രതിരോധ സംവിധാനത്തെ മെച്ചപ്പെടുത്തുകയും ശാരീരികമായും മാനസികമായും ശക്തരാക്കുകയും ചെയ്യുന്നു. വവൈറ്റമിന്‍ ഡിയുടെ കുറവ് ഹൃദ്രോഗങ്ങള്‍, കാന്‍സര്‍, പ്രമേഹം, ആസ്ത്മ എന്നിവയുടെ സാധ്യത വര്‍ദ്ധിപ്പിക്കും.