Home അറിവ് എല്ലാ കാര്‍ഡുടമകള്‍ക്കും മണ്ണെണ്ണ; നീല, വെള്ള കാര്‍ഡുകാര്‍ക്ക് ഇത്തവണ സ്‌പെഷല്‍ അരി ഇല്ല

എല്ലാ കാര്‍ഡുടമകള്‍ക്കും മണ്ണെണ്ണ; നീല, വെള്ള കാര്‍ഡുകാര്‍ക്ക് ഇത്തവണ സ്‌പെഷല്‍ അരി ഇല്ല

നീല, വെള്ള റേഷന്‍ കാര്‍ഡുടമകള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച സ്‌പെഷല്‍ അരി ഈ മാസം ലഭിക്കില്ല എന്ന് അറിയിപ്പ്. മാര്‍ച്ച് മാസത്തെ റേഷന്‍ വിതരണം സംബന്ധിച്ചുള്ള ഭക്ഷ്യ- സിവില്‍ സപ്ലൈസ് വകുപ്പിന്റെ അറിയിപ്പില്‍ മുന്‍ഗണനേതര വിഭാഗക്കാര്‍ക്ക് സ്‌പെഷല്‍ അരിയുടെ കാര്യം പരാമര്‍ശിക്കുന്നില്ല.

നീല കാര്‍ഡിലെ (എന്‍പിഎസ്) ഓരോ അംഗത്തിനും രണ്ട് കിലോ അരി വീതം കിലോ 4 രൂപ നിരക്കിലും വെള്ള കാര്‍ഡിന് (എന്‍പിഎന്‍എസ് ) ആകെ നാല് കിലോ അരി കിലോ 10.90 രൂപ നിരക്കിലും ലഭിക്കും. അതേസമയം, ഈ മാസം എല്ലാ കാര്‍ഡ് ഉടമകള്‍ക്കും അര ലീറ്റര്‍ മണ്ണെണ്ണ ലഭിക്കും. കഴിഞ്ഞ മാസങ്ങളില്‍ നീല, വെള്ള കാര്‍ഡുകാര്‍ക്ക് മണ്ണെണ്ണ ലഭിച്ചിരുന്നില്ല. കേന്ദ്ര വിഹിതം വെട്ടിക്കുറച്ചിരുന്നതിനാലായിരുന്നു ഇത്.