Home വാണിജ്യം പ്രവര്‍ത്തനം താറുമാറായപ്പോള്‍ പ്രശ്‌നം പരിഹരിച്ച് ക്ലബ് ഹൗസ്

പ്രവര്‍ത്തനം താറുമാറായപ്പോള്‍ പ്രശ്‌നം പരിഹരിച്ച് ക്ലബ് ഹൗസ്

ളരെ പെട്ടെന്ന് തന്നെ ജനപ്രിയ സമൂഹമാധ്യമമായി മാറിയ ആപ്ലിക്കേഷനാണ് ക്ലബ്ബ് ഹൗസ്. ക്ലബ് ഹൗസിന്റെ പ്രവര്‍ത്തനം നിലച്ചത് ഉപയോക്താക്കളെ വലച്ചിരുന്നു. പെട്ടെന്ന് തന്നെ താറുമാറായ പ്രവര്‍ത്തനം പുനസ്ഥാപിച്ചെങ്കിലും ഇത് ആളുകള്‍ക്കിടയില്‍ ചര്‍ച്ചയായിരുന്നു. ചൊവ്വാഴ്ച രാത്രി 9.30 ഓടെയാണ് ആപ്പില്‍ പ്രശ്‌നങ്ങള്‍ കണ്ട് തുടങ്ങിയത്.

ക്ലബ് റൂമുകളില്‍ ആളുകള്‍ക്ക് പുതുതായി കയറാനോ, ഉള്ളവര്‍ക്ക് പുറത്തേക്ക് ഇറങ്ങാനോ പറ്റാത്ത രീതിയിലായിരുന്നു പ്രശ്‌നങ്ങളുടെ തുടക്കം അരമണിക്കൂറിനകം ഭൂരിപക്ഷം ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്ക് ആപ്പ് ഉപയോഗിക്കാനാകാതായി.

ആയിരകണക്കിന് ആളുകള്‍ പങ്കെടുത്തുകൊണ്ടിരുന്ന ചര്‍ച്ചകളില്‍ നിന്ന് കൂട്ടമായി ആളുകള്‍ പുറന്തള്ളപ്പെട്ടു. നേരത്തെ ഫാസ്റ്റ്‌ലി സര്‍വ്വര്‍ പ്രശ്‌നം ഉണ്ടായപ്പോള്‍ ക്ലബ്ബ് ഹൗസ് ചില സാങ്കേതിക മാറ്റങ്ങള്‍ വരുത്തിയിരുന്നു. അതാണോ പുതിയ പ്രശ്‌നത്തിന് കാരണമെന്ന് വ്യക്തമല്ല. പ്രവര്‍ത്തനം പുനസ്ഥാപിച്ചതോടെ ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്ക് അപ്പ് വീണ്ടും ലഭ്യമായി തുടങ്ങി.

ആപ്പില്‍ പ്രശ്‌നങ്ങള്‍ തുടങ്ങിയതോടെ വലിയ വിഭാഗം ഉപയോക്താക്കള്‍ പരാതിയുമായി ട്വിറ്ററടക്കമുള്ള സമൂഹമാധ്യമങ്ങളില്‍ രംഗത്തെത്തിയിരുന്നു.