Home ആരോഗ്യം കൊറോണ വൈറസ് മൂക്കിലെത്തുന്നത് തലച്ചോറിലൂടെ; രുചിയും മണവും ആദ്യം നഷ്ടപ്പെടാന്‍ കാരണമിതാണ്

കൊറോണ വൈറസ് മൂക്കിലെത്തുന്നത് തലച്ചോറിലൂടെ; രുചിയും മണവും ആദ്യം നഷ്ടപ്പെടാന്‍ കാരണമിതാണ്

Portrait of young Asian man with face mask to protect and prevent from the spread of viruses in the city

കൊറോണ വൈറസ് മൂക്കിലൂടെ പ്രവേശിച്ച് തലച്ചോറിലേക്ക് കടന്നേക്കുമെന്ന് തെളിയിക്കുന്ന പഠനം പുറത്ത്. സാര്‍സ്-കോവ്-2 വൈറസ് ശ്വാസകോശത്തെ മാത്രമല്ല ബാധിക്കുന്നതെന്നും കേന്ദ്ര നാഡീവ്യൂഹത്തിലും ഇത് ആഘാതമുണ്ടാക്കുമെന്ന് പഠനത്തില്‍ വ്യക്തമാക്കുന്നുണ്ട്.

നാഡീസംബന്ധ ലക്ഷണങ്ങളായ മണമറിയാനുള്ള കഴിവ്, രുചി തുടങ്ങിയവ നഷ്ടപ്പെടാനും തലവേദന, ഛര്‍ദ്ദി, ക്ഷിണം തുടങ്ങിയ ബുദ്ധമുട്ടുകള്‍ ഉണ്ടാകാനുമെല്ലാം ഇതാണ് കാരണം. നാച്വര്‍ ന്യൂറോസയന്‍സ് ജേണലില്‍ ഇതുസംബന്ധിച്ച പഠനഫലം പ്രസിദ്ധീകരിച്ച് വന്നിട്ടുണ്ട്.

കോവിഡ് ബാധിതരായ ആളുകളില്‍ കാണുന്ന നാഡീസംബന്ധമായ പ്രശ്നങ്ങളെ കൂടുതല്‍ മനസിലാക്കാന്‍ സഹായിക്കുന്നതാണ് പുതിയ പഠനം. കോവിഡ് ചികിത്സയ്ക്കും അണുബാധ തടയാനും സഹായിക്കുന്നതാണ് ഈ പഠനം. തലച്ചോറിലും സെറിബ്രോസ്പൈനല്‍ ഫ്‌ളൂയിഡിലും കൊറോണവൈറസിന്റെ സാന്നിധ്യം കണ്ടെത്തിയിരുന്നു.

അതേസമയം തലച്ചോറില്‍ എവിടെയാണ് വൈറസ് പ്രവേശിക്കുന്നതെന്നും എങ്ങനെയാണ് പരക്കുന്നതെന്നും വ്യക്തമായിട്ടില്ല. നാസാദ്വാരങ്ങളുമായി അടുത്തുള്ള തൊണ്ടയുടെ മുകള്‍ഭാഗമായ നാസോഫാര്‍നിക്സ് പരിശോധിച്ചതിലൂടെയാണ് മൂക്കിലൂടെയാണ് മസ്തിഷ്‌കത്തിലേക്ക് വൈറസ് എത്തിയതെന്ന് ശാസ്ത്രജ്ഞര്‍ കണ്ടെത്തിയത്.