Home അറിവ് പണം നഷ്ടപ്പെടാം; ഈ ആപ്പുകള്‍ മൊബൈലില്‍ നിന്ന് ഉടന്‍ നീക്കം ചെയ്യാന്‍ മുന്നറിയിപ്പ്

പണം നഷ്ടപ്പെടാം; ഈ ആപ്പുകള്‍ മൊബൈലില്‍ നിന്ന് ഉടന്‍ നീക്കം ചെയ്യാന്‍ മുന്നറിയിപ്പ്

സാമ്പത്തിക ചൂഷണത്തിന് സാധ്യതയുള്ള 9 അനധികൃത ആന്‍ഡ്രോയിഡ് ആപ്പുകള്‍ ഉടന്‍ തന്നെ മൊബൈലില്‍ നിന്ന് നീക്കം ചെയ്യാന്‍ സൈബര്‍ സുരക്ഷ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ മുന്നറിയിപ്പ് നല്‍കി. മാല്‍വെയറിനെ കടത്തിവിട്ട് സൈബര്‍ ആക്രമണത്തിന് സാധ്യതയുണ്ടെന്നാണ് അറിയിപ്പ്.

കേക്ക് വിപിഎന്‍, പസിഫിക് വിപിഎന്‍ എന്നിവയ്ക്ക് പുറമേ ഇവിപിഎന്‍, ബീറ്റ് പ്ലേയര്‍, ക്യൂആര്‍/ ബാര്‍കോഡ് സ്‌കാനര്‍ മാക്‌സ്, ഇവിപിഎന്‍, മ്യസിക് പ്ലേയര്‍, ക്യൂആര്‍കോര്‍ഡര്‍ തുടങ്ങി ഒന്‍പത് ആന്‍ഡ്രോയിഡ് ആപ്പുകള്‍ക്കെതിരെയാണ് ചെക്ക് പോയിന്റ് മുന്നറിയിപ്പ് നല്‍കിയത്.

ഈ ആപ്പുകളിലൂടെ മാല്‍വെയറിനെ കടത്തിവിട്ട് ഉപഭോക്താവിന്റെ സാമ്പത്തിക വിവരങ്ങള്‍ ചോര്‍ത്താനും സൈബര്‍ ക്രിമിനലുകള്‍ മൊബൈല്‍ ഫോണിന്റെ നിയന്ത്രണം ഏറ്റെടുത്ത് സാമ്പത്തിക തട്ടിപ്പ് നടത്താന്‍ സാധ്യതയുണ്ടെന്നും മുന്നറിയിപ്പില്‍ പറയുന്നു. ജാഗ്രതാ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ ഗൂഗിള്‍ ഈ ആപ്പുകള്‍ പ്ലേ സ്റ്റോറില്‍ നിന്ന് നീക്കം ചെയ്തതായും ചെക്ക് പോയിന്റ് അറിയിച്ചു.