Home അറിവ് റേഷന്‍ കാര്‍ഡുടമകള്‍ക്ക് ഏപ്രില്‍ മാസത്തില്‍ വിഷു, ഈസ്റ്റര്‍ കിറ്റ്; 14 തരം സാധനങ്ങള്‍

റേഷന്‍ കാര്‍ഡുടമകള്‍ക്ക് ഏപ്രില്‍ മാസത്തില്‍ വിഷു, ഈസ്റ്റര്‍ കിറ്റ്; 14 തരം സാധനങ്ങള്‍

കോവിഡിനെ തുടര്‍ന്നുള്ള സാമ്പത്തിക പ്രതിസന്ധിയുടെ സാഹചര്യത്തില്‍ എല്ലാ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കും സംസ്ഥാന സര്‍ക്കാര്‍ വിഷു, ഈസ്റ്റര്‍ കിറ്റ് നല്‍കും. ഏപ്രില്‍ മാസത്തിലാണ് ഈ സ്‌പെഷല്‍ കിറ്റ് നല്‍കുക. നിലവിലുള്ള ഭക്ഷ്യക്കിറ്റ് വിതരണത്തിന്റെ ഭാഗമായാണ് എല്ലാ കാര്‍ഡുടമകള്‍ക്കും സൗജന്യമായി വിഷു, ഈസ്റ്റര്‍ കിറ്റ് നല്‍കുന്നത്.

നേരത്തെ നല്‍കിയിരുന്നതിനേക്കാള്‍ കൂടുതല്‍ സാധനങ്ങള്‍ വിഷു-ഈസ്റ്റര്‍ കിറ്റില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. കിറ്റിലെ സാധനങ്ങള്‍: പഞ്ചസാര — ഒരു കിലോഗ്രാം, കടല — 500 ഗ്രാം, ചെറുപയര്‍ — 500 ഗ്രാം, ഉഴുന്ന് — 500 ഗ്രാം, തുവരപ്പരിപ്പ് — 250 ഗ്രാം, വെളിച്ചെണ്ണ — 1/2 ലിറ്റര്‍, തേയില — 100 ഗ്രാം, മുളക്പൊടി — 100 ഗ്രാം, ആട്ട — ഒരു കിലോഗ്രാം, മല്ലിപ്പൊടി — 100 ഗ്രാം മഞ്ഞള്‍പ്പൊടി — 100 ഗ്രാം, സോപ്പ് — രണ്ട് എണ്ണം, ഉപ്പ് — 1 കിലോഗ്രാം, കടുക്/ ഉലുവ — 100 ഗ്രാം.