Home അറിവ് വീണ്ടും കേരളത്തിൽ കോവിഡ് നിരക്കിൽ വർധന

വീണ്ടും കേരളത്തിൽ കോവിഡ് നിരക്കിൽ വർധന

ഇന്നലെ രാജ്യത്ത് സ്ഥിരീകരിച്ചതിനേക്കാള്‍ 26.8 ശതമാനം പുതിയ കേസുകളാണ് ഇന്ന് സ്ഥിരീകരിച്ചിരിക്കുന്നത്.അതില്‍ തന്നെ കേരളമാണ് ഒന്നാമത്. കേരളത്തില്‍ മാത്രം 468 പുതിയ കേസുകള്‍ സ്ഥിരീകരിച്ചിട്ടുണ്ട്.

ആകെ കോവിഡ് രോഗികളുടെ എണ്ണം 4,31,42,192 ആയി ഉയര്‍ന്നു.കേരളം, ഡല്‍ഹി, മഹാരാഷ്ട്ര, ഹരിയാന, ഉത്തര്‍പ്രദേശ് എന്നീ അഞ്ച് സംസ്ഥാനങ്ങളിലാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ ഏറ്റവും കൂടുതല്‍ കേസുകള്‍ സ്ഥിരീകരിച്ചത്.

പുതിയ കോവിഡ് കേസുകളില്‍ 22.03 ശതമാനവും കേരളത്തില്‍ നിന്നാണെന്ന് ദേശീയ ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.