Home കൗതുകം കല്യാണത്തിന് പോകാന്‍ സാരിയുടുത്തിറങ്ങിയപ്പോള്‍ ഒരു കോള്‍ വന്നു: യുവതി പാമ്പിനെ പിടിക്കാനിറങ്ങി, വീഡിയോ

കല്യാണത്തിന് പോകാന്‍ സാരിയുടുത്തിറങ്ങിയപ്പോള്‍ ഒരു കോള്‍ വന്നു: യുവതി പാമ്പിനെ പിടിക്കാനിറങ്ങി, വീഡിയോ

പാമ്പ് പിടുത്തക്കാരുടെ പല അതിശയപ്പിക്കുന്ന വീഡിയോകളും നമ്മള്‍ കണ്ടിട്ടുണ്ട്. അധികവും ആണുങ്ങളാണ് സാഹസികമായി പാമ്പുകളെ പിടിക്കാറുള്ളത്. വിരളമായി സ്ത്രീകളും പാമ്പിനെ പിടിക്കാന്‍ പോകല്‍ ഉണ്ട്. എന്നാല്‍ സാരി ധരിച്ച് എത്തി പാമ്പിനെ പിടിക്കുന്നത് ആദ്യമായാകും.

ഈ വീഡിയോ ആണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. ഒരു വര്‍ഷം മുന്‍പുളള വീഡിയോ കഴിഞ്ഞ ദിവസം ട്വിറ്ററില്‍ വീണ്ടും പ്രത്യക്ഷപ്പെടുകയായിരുന്നു. വലിയ തോതിലുളള സാമൂഹ്യമാധ്യമങ്ങളില്‍ വീഡിയോ പ്രചരിക്കുന്നത്.

കര്‍ണാടകയില്‍ നിന്നുളളതാണ് ദൃശ്യങ്ങള്‍. പാമ്പു പിടിത്തത്തില്‍ വൈദഗ്ധ്യം നേടിയ നിര്‍സാര ചിട്ടിയാണ് പാമ്പിനെ പിടികൂടിയത്. കല്യാണ പരിപാടിയില്‍ പങ്കെടുക്കാനായി സാരി ധരിച്ച് നില്‍ക്കുമ്പോഴാണ് വീട്ടില്‍ പാമ്പിനെ കണ്ടു എന്ന വിളി എത്തിയത്. തുടര്‍ന്ന് ധരിച്ചിരുന്ന വസ്ത്രത്തില്‍ തന്നെ പാമ്പിനെ പിടിക്കാന്‍ നിര്‍സാര ഇറങ്ങുകയായിരുന്നു.

വീട്ടില്‍ അലമാരയുടെ പിന്നില്‍ ഒളിച്ചിരിക്കുന്ന വിഷപ്പാമ്പിനെ വടി ഉപയോഗിച്ച് പുറത്തുകൊണ്ടുവരാനാണ് ശ്രമിക്കുന്നത്. തുടര്‍ന്ന് കൈ ഉപയോഗിച്ച് ഇതിന്റെ വാലില്‍ പിടിച്ചു പൊക്കിയെടുത്ത ശേഷം വീടിന്റെ വെളിയിലേക്ക് കൊണ്ടുപോകുന്നതാണ് വീഡിയോയില്‍ അവസാനം.