Home ആരോഗ്യം എച്ച്‌ഐവി എയ്ഡ്‌സ്; രോഗലക്ഷണങ്ങള്‍ അറിഞ്ഞ് ചികിത്സ തേടാം

എച്ച്‌ഐവി എയ്ഡ്‌സ്; രോഗലക്ഷണങ്ങള്‍ അറിഞ്ഞ് ചികിത്സ തേടാം

റ്റെല്ലാ വൈറസ് രോഗങ്ങള്‍ പോലെ ഒരു അണുബാധയാണ് എച്ച്‌ഐവി. ഹ്യൂമണ്‍ ഇമ്മ്യൂണോ ഡെഫിഷ്യന്‍സി വൈറസ് എന്ന ഒരു രോഗാണുവാണ് ഈ അസുഖം പകര്‍ത്തുന്നത്. ഈ വൈറസ് നമ്മുടെ ശരീരത്തിന്റെ പ്രതിരോധ സംവിധാനത്തെയാണ് ദുര്‍ബലമാക്കുന്നത്. മനുഷ്യശരീരത്തിലെ T സെല്ലുകള്‍ എന്ന് അറിയപ്പെടുന്ന CD 4 കോശങ്ങളെയാണ് ഇത് നശിപ്പിക്കുന്നത്.

അങ്ങനെ ഇവ രോഗപ്രതിരോധശേഷിയെ താറുമാറാക്കുന്നു. എച്ച്‌ഐവി. ബാധിച്ച രോഗിക്ക് മറ്റു രോഗങ്ങളെ ചെറുത്തുനില്‍ക്കാനുള്ള കഴിവ് നഷ്ടപ്പെടുന്നതിലൂടെ മറ്റ് രോഗങ്ങള്‍ക്ക് കീഴ്‌പ്പെടേണ്ടി വരുന്നു. എച്ച്‌ഐവി ബാധിതര്‍ക്ക് അണുബാധ, കാന്‍സര്‍ എന്നീ രോഗാവസ്ഥകള്‍ വളരെ പെട്ടെന്ന് പിടിപെടും. ഈ രോഗത്തിന്റെ തീവ്രത നിശ്ചയിക്കുന്നത് CD 4 കോശങ്ങളുടെഅളവ് അനുസരിച്ചാണ്.

1984 ല്‍ അമേരിക്കന്‍ നാഷണല്‍ കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഡോക്ടര്‍ റോബര്‍ട്ട് ഗാലോ ആണ് ഈ വൈറസിനെ ആദ്യമായി കണ്ടെത്തിയത്. എച്ച്‌ഐവി ആദ്യമായി തിരിച്ചറിഞ്ഞത് 1981 ഡിസംബര്‍ ഒന്നിനാണ്. സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധത്തിലേര്‍പ്പെട്ട ചില ആഫ്രിക്കന്‍ യുവാക്കളിലാണ് ഈ രോഗബാധ കണ്ടെത്തിയത്.

ഇന്ത്യയില്‍ ഈ വൈറസ് 1986 ല്‍ ചെന്നൈയില്‍ ചില ലൈംഗിക തൊഴിലാളികളിലാണ് ആദ്യമായി കണ്ടത്. ഇന്ന് ഇന്ത്യയില്‍ 5.13 മില്യണ്‍ രോഗബാധിതര്‍ ഉണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ലോക രാഷ്ട്രങ്ങളില്‍ എച്ച്‌ഐവി. രോഗബാധിതര്‍ ഉള്ളതില്‍ രണ്ടാം സ്ഥാനമാണ് ഇന്ത്യയ്ക്ക്.

രോഗം പടരുന്നത് പ്രധാനമായും നാല് വഴികളിലൂടെയാണ്. സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധം, അണുബാധയേറ്റ സിറിഞ്ചും സൂചിയും, മുലപ്പാല്‍, പ്രസവസമയത്ത് അമ്മയില്‍ നിന്നും കുഞ്ഞിലേക്ക് എന്നിങ്ങനെയാണത്.

എച്ച്‌ഐവി അണുബാധയുള്ള വ്യക്തിയുടെ രക്തം, ബീജം, പ്രീസെമിനല്‍ ഫ്ളൂയിഡ്, റെക്ടല്‍ ഫ്ളൂയിഡ്, യോനീസ്രവങ്ങള്‍, മുലപ്പാല്‍ എന്നിവയിലൂടെയും എച്ച്‌ഐവി പകരാം. ഇതു കൂടാതെ രക്തം സ്വീകരിക്കുന്ന സമയത്ത് കാന്‍സര്‍ ബാധയുള്ള രക്തത്തിലൂടെയും ഇവ പകരാം. എന്നാല്‍ രക്തദാനം നടത്തുന്ന സമയത്ത് അക്കാര്യങ്ങള്‍ അറിയാനുള്ള പരിശോധനകള്‍ ഇന്ന് നിലവിലുണ്ട് അതിനാല്‍ ഒരു പരിധിവരെ രക്തദാനം വഴിയുള്ള രോഗബാധ തടയാന്‍ സാധിച്ചിട്ടുണ്ട്.

രോഗം ബാധിച്ച വ്യക്തിയെ സ്പര്‍ശിക്കുന്നത് വഴി എച്ച്‌ഐവി പകരില്ല. അയാള്‍ ഉപയോഗിച്ച ഭക്ഷണം, വെള്ളം ഇവയിലൂടെ ഒന്നും രോഗം പകരില്ല.

രോഗത്തിന്റെ തീവ്രത അനുസരിച്ചാണ് രോഗലക്ഷണങ്ങള്‍ കാണുക. വിട്ടുമാറാത്ത പനി,
തൊണ്ടവേദന, തലവേദന, വയറിളക്കം, അസാധാരണമായി ശരീരഭാരം കുറയല്‍, വിശപ്പില്ലായ്മ, ലിംഫ് ഗ്രന്ഥികളില്‍ വീക്കം എന്നിവയാണ് പ്രധാനപ്പെട്ട രോഗ ലക്ഷണങ്ങള്‍.

ക്ഷയം, ക്രിപ്റ്റോ കോക്കല്‍ മെനിഞ്ചൈറ്റിസ്, ഗുരുതരമായ ബാക്ടീരിയ അണുബാധ, കാന്‍സറുകളായ ലിംഫോമ, കാപ്പോസി സാര്‍ക്കോമ എന്നിവയാണ് തീവ്രമായ രോഗലക്ഷണങ്ങള്‍. ഏറ്റവും തീവ്രമായ സാഹചര്യത്തില്‍ ഈ രോഗികളില്‍ കാണുന്ന രണ്ടു രോഗങ്ങളാണ് ന്യൂമോ സിസ്റ്റി ക്യാരിനീ ന്യൂമോണിയ, കണ്ണിന്റെ അബുബാധയായ സിഎംവി റെറ്റിനൈറ്റിസ് എന്നിവ. ഇത്രയും ലക്ഷണങ്ങള്‍ ഈ രോഗത്തിന് ഉണ്ടാവാം.അതിനാല്‍ തന്നെ ഈ രോഗം ഏറ്റവും വേഗം തിരിച്ചറിഞ്ഞ് ചികിത്സിക്കുക എന്നത് ഏറ്റവും പ്രയാസമേറിയ ഘടകമാണ്.