കോവിഡ് പരിശോധനയില്‍ ഫലം പോസിറ്റീവാണെന്ന് ഭാര്യയ്ക്ക് മെസേജ് അയച്ച ശേഷം യുവാവ് കാമുകിയുടെ കൂടെ പോയി. മഹരാഷ്ട്രയിലെ നവി മുംബൈയിലാണ് 28 കാരനായ ഭര്‍ത്താവ് രോഗമാണെന്ന് ഭാര്യയെ തെറ്റിദ്ധരിപ്പിച്ച് ഇന്‍ഡോറിലെ കാമുകിയുടെ അടുത്ത് പോയത്.
കോവിഡ് ആണെന്ന് സ്ഥിരീകരിച്ചതിനാല്‍ താന്‍ മരിക്കാന്‍ പോകുകയാണ് എന്നായയിരുന്നു ഇയാള്‍ വീട്ടുകാരെ അറിയിച്ചത്. തുടര്‍ന്ന് മൊബൈല്‍ സ്വിച്ച് ഓഫ് ചെയ്യുകയും ചെയ്തു. അടുത്ത ദിവസം ഇയാളുടെ ബൈക്കും ഹെല്‍മെറ്റും പേഴ്സും ഉള്‍പ്പടെ സമീപപ്രദേശത്തു നിന്നും യുവതിയുടെ സഹോദരന്‍ കണ്ടെടുക്കുകയും ചെയ്തു.
ഇതേ തുടര്‍ന്നാണ് ബന്ധുക്കള്‍ യുവാവിനെ കാണാനില്ലെന്ന് കാണിച്ച് പൊലീസില്‍ പരാതി നല്‍കിയത്. പൊലീസ് നടത്തിയ അന്വേഷണത്തിലാണ് യുവാവിനെ കണ്ടെത്തിയത്. ജില്ലയിലെ കോവിഡ് കെയര്‍ സെന്ററുകളില്‍ ആശുപത്രികളിലും പൊലീസ് അന്വേഷിച്ചെങ്കിലും ഇങ്ങനെയൊരാളെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫായതിനാല്‍ ആ വഴിയും അന്വേഷണം നടത്താന്‍ കഴിഞ്ഞിരുന്നില്ല.
തുടര്‍ന്ന് കഴിഞ്ഞയാഴ്ച ഇയാള്‍ ഇന്‍ഡോറില്‍ ഉണ്ടെന്ന് പൊലീസിന് മനസിലാക്കാന്‍ കഴിഞ്ഞു. അവിടെ ഇയാള്‍ക്ക് വിവാഹേതരബന്ധമുണ്ടെന്നും പൊലിസ് കണ്ടെത്തി. ജൂലായ് 21നാണ് കോവിഡ് സ്ഥിരീകരിച്ച കാര്യം ഇയാള്‍ ഭാര്യയെ വിളിച്ചറിയിച്ചത്.