Home അറിവ് രാത്രി ഭക്ഷണം ശ്രദ്ധിക്കണം. ആരോഗ്യത്തോടെ ജീവിക്കാൻ

രാത്രി ഭക്ഷണം ശ്രദ്ധിക്കണം. ആരോഗ്യത്തോടെ ജീവിക്കാൻ

ഭക്ഷണം നമുക്ക് ഒഴിച്ചു കൂടാനാവാത്ത ഒന്നാണ് .. ദിവസവും പുതിയ രുചികള്‍ തേടി നമ്മള്‍ പോകാറുണ്ട്..നമ്മുടെ ശരീരവും ഒപ്പം മനസും ആരോഗ്യത്തോടെ ഇരിക്കുവാന്‍ ഭക്ഷണ കാര്യത്തില്‍ വലിയ ശ്രദ്ധ കൊടുക്കണം.

ഇന്ന് നമ്മുടെ നാട്ടില്‍ തന്നെ ചൈനീസ്, അറേബ്യന്‍, തായ് ഫുഡുകള്‍ ഇന്ന് സുലഭമായി ലഭിക്കും. നമുക്കെല്ലാവര്‍ക്കും പ്രിയമുള്ളതും വിദേശ ഭക്ഷണങ്ങളാകും.

എന്നാല്‍, ഭക്ഷണ കാര്യത്തില്‍ ഏറെ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. നമ്മള്‍ മിക്കവരും പറഞ്ഞു കേട്ടിട്ടുണ്ടാകും രാവിലെ നന്നായി ഭക്ഷണം കഴിക്കണമെന്നും ഉച്ചയ്ക്ക് മിതമായ രീതിയില്‍ കഴിക്കാമെന്നും.

അത് പോലെ തന്നെ ഏറെ ശ്രദ്ധിക്കേണ്ട ഒന്നാണ് രാത്രി ഭക്ഷണം. രാത്രിയിലെ ഭക്ഷണം വയറു നിറയെ കഴിക്കുവാന്‍ പാടില്ല. മാത്രമല്ല, രാത്രി മധുരം കഴിയ്ക്കുന്നത് ഒഴിവാക്കേണ്ടതാണ്.രാത്രി വയറു നിറയെ ഭക്ഷണം കഴിക്കുന്നതും മധുരം കഴിയ്ക്കുന്നതും മദ്യപിക്കുന്ന ഫലമാണ്നമ്മളില്‍ ഉണ്ടാക്കുന്നത്. ഇത് നമ്മുടെ തലച്ചോറിനെ മാത്രമല്ല, നമ്മുടെ ശരീരത്തിന്റെ മൊത്തത്തിലുള്ള പ്രവര്‍ത്തനത്തെ തന്നെ തകിടം മറിയ്ക്കുന്ന ഒന്നാണ്.

മാത്രമല്ല, ഇത് പിറ്റേന്ന് എഴുന്നേറ്റ് കഴിഞ്ഞുള്ള ശൈലികളെ പോലും ബാധിക്കും. രാവിലെ ക്ഷീണത്തോട് കൂടി എഴുന്നേല്‍ക്കേണ്ട സാഹചര്യമായിരിക്കും ഉണ്ടാകുക. മാത്രമല്ല, രാത്രി ചോറൊഴിവാക്കി ഇഡ്ഢലി, ദോശ എന്നിവ കഴിച്ചാലും ഗുണമുണ്ടാകില്ല. അതിനാല്‍ തന്നെ രാത്രി ഭക്ഷണം ഏറെ ശ്രദ്ദിക്കേണ്ടുന്ന ഒന്നാണ്