Home കായികം മലപ്പുറത്ത് കേരള പൊലീസ് ഫുട്‌ബോള്‍ അക്കാദമി വരുന്നു; ഡയറക്ടര്‍ ഐഎം വിജയന്‍

മലപ്പുറത്ത് കേരള പൊലീസ് ഫുട്‌ബോള്‍ അക്കാദമി വരുന്നു; ഡയറക്ടര്‍ ഐഎം വിജയന്‍

ലപ്പുറം എംഎസ്പി കേന്ദ്രീകരിച്ച് കേരളാ പൊലീസ് ഫുട്ബോള്‍ അക്കാദമി ആരംഭിക്കുമെന്ന് കായിക മന്ത്രി ഇപി ജയരാജന്‍ അറിയിച്ചു. തന്റെ ഫേസ്ബുക്ക് പോസ്റ്റ് വഴിയാണ് ഇപി ജയരാജന്‍ ഇക്കാര്യം അറിയിച്ചത്. മലബാര്‍ സ്പെഷ്യല്‍ പൊലീസിന്റെ രൂപീകരണത്തിന്റെ നൂറാം വാര്‍ഷികത്തോട് അനുബന്ധിച്ചാണ് തീരുമാനം.

പ്രതിഭാശാലികളായ വിദ്യാര്‍ഥികളെ കണ്ടെത്തി പരിശീലനം നല്‍കുകയാണ് അക്കാദമിയുടെ ലക്ഷ്യം. കേരളാ പോലീസിന്റെ ഭാഗമായ ഫുട്ബോള്‍ താരം ഐഎം വിജയനാകും അക്കാദമിയുടെ ഡയറക്ടറെന്നും മന്ത്രി ഫേസ്ബുക് പോസ്റ്റില്‍ വ്യക്തമാക്കി.

സംസ്ഥാനത്തിന്റെ ഫുട്ബോള്‍ വികസനത്തിന് കേരള ബ്ലാസ്റ്റേഴ്സ് ഫുഡ്ബോള്‍ ക്ലബ്ബുമായി ചേര്‍ന്ന് പഞ്ചവല്‍സര സമഗ്ര പദ്ധതിയ്ക്ക് രൂപം നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നേരത്തെ അറിയിച്ചിരുന്നു. കേരള ഫുട്ബോളിന്റെ നഷ്ടപ്രതാപം വീണ്ടെടുക്കാന്‍ കഴിയുംവിധം അഞ്ച് വര്‍ഷം കൊണ്ട് അന്താരാഷ്ട്ര നിലവാരമുള്ള 100 ഫുട്ബോള്‍ താരങ്ങളെ രൂപപ്പെടുത്തുക എന്നതാണ് ഈ പദ്ധതിയുടെ ഉദ്ദേശം.