Home അറിവ് മേയ് ജൂണ്‍ മാസങ്ങളില്‍ അഞ്ച് കിലോ സൗജന്യ ഭക്ഷ്യധാന്യം

മേയ് ജൂണ്‍ മാസങ്ങളില്‍ അഞ്ച് കിലോ സൗജന്യ ഭക്ഷ്യധാന്യം

കോവിഡ് വ്യാപനം വീണ്ടും രാജ്യത്തെ പിടമുറുക്കിയതിന്റെ പശ്ചാത്തലത്തില്‍ സൗജന്യ റേഷന്‍ പ്രഖ്യാപിച്ച് കേന്ദ്രസര്‍ക്കാര്‍. മെയ്, ജൂണ്‍ മാസങ്ങളില്‍ അഞ്ചുകിലോ വീതം ഭക്ഷ്യധാന്യം നല്‍കാനാണ് സര്‍ക്കാര്‍ തീരുമാനം. പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ അന്നയോജന പ്രകാരമാണ് ഈ നടപടി.

80 കോടി ഗുണഭോക്താക്കള്‍ക്കാണ് ഈ സൗജന്യ റേഷന്‍ പ്രയോജനം ചെയ്യുക. 26,000 കോടി രൂപ ഇതിനായി സര്‍ക്കാര്‍ നീക്കിവെയ്ക്കും. കോവിഡ് രണ്ടാം തരംഗത്തിന്റെ പിടിയിലാണ് രാജ്യം. ഒന്നാം തരംഗത്തേക്കാള്‍ കൂടുതല്‍ മാരകമായാണ് രണ്ടാം തരംഗം രാജ്യത്ത് വീശിയടിക്കുന്നത്. പലയിടത്തും ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ, കോടി കണക്കിന് ആളുകള്‍ ജോലി നഷ്ടപ്പെടുമോ എന്ന ഭീതിയിലാണ്. കൂടുതല്‍ പേര്‍ പട്ടിണിയിലേക്ക് പോകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.