Home ആരോഗ്യം വണ്ണം കുറയ്ക്കാന്‍ ശ്രമിക്കുന്നുണ്ടോ? എന്നാല്‍ കഴിക്കുന്ന സാലഡില്‍ ഇതൊരിക്കലും ചേര്‍ക്കരുത്

വണ്ണം കുറയ്ക്കാന്‍ ശ്രമിക്കുന്നുണ്ടോ? എന്നാല്‍ കഴിക്കുന്ന സാലഡില്‍ ഇതൊരിക്കലും ചേര്‍ക്കരുത്

വണ്ണവും വയറും എല്ലാവരുടെയും പ്രശ്‌നമാണ്. മിക്കവരും ഇത് കുറയ്ക്കാന്‍ പല മാര്‍ഗങ്ങളും പരീക്ഷിച്ച് മടുത്തിരിക്കുകയായിരിക്കും. വണ്ണം കൂടാല്‍ പല കാരണങ്ങള്‍ ഉണ്ടാകും. കാരണം കണ്ടെത്തി പരിഹാരം തേടുകയാണ് ആദ്യം വേണ്ടത്. അമിതവണ്ണം കുറയ്ക്കാന്‍ കൃത്യമായ ഡയറ്റ് പാലിക്കേണ്ടതുണ്ട്. ഒപ്പം ശരിയായ വ്യായാമ ശീലവും നിര്‍ബന്ധമാണ്.

കൊഴുപ്പും കാര്‍ബോഹൈട്രേറ്റും പഞ്ചസാരയും അടങ്ങിയ ഭക്ഷണങ്ങള്‍ ഒഴിവാക്കുകയും കലോറി വളരെ കുറഞ്ഞ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുകയുമാണ് പ്രധാനമായി ചെയ്യേണ്ടത്. ഡയറ്റില്‍ പച്ചക്കറികള്‍ ധാരാളമായി ഉള്‍പ്പെടുത്തുന്നത് വണ്ണം കുറയ്ക്കാന്‍ സഹായിക്കും. ഫൈബറും വിറ്റാമിനുകളും പ്രോട്ടീനുമടങ്ങിയ ഇവ ആരോഗ്യത്തിനും നല്ലതാണ്.

എണ്ണയില്‍ വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങള്‍ കഴിക്കുന്ന ശീലം പലര്‍ക്കുമുണ്ട്. ഇവ ശരീരഭാരം വര്‍ധിക്കാനും കൊഴുപ്പ് അടിയാനും കാരണമാകും. അതിനാല്‍ ഇത്തരത്തില്‍ സ്‌നാക്‌സ് കഴിക്കാന്‍ തോന്നുമ്പോള്‍ പച്ചക്കറികള്‍ കൊണ്ടുള്ള സാലഡ് കഴിക്കാം.

എന്നാല്‍ ഇത്തരത്തില്‍ സാലഡ് തയ്യാറാക്കുമ്പോള്‍, അതിലേയ്ക്ക് ക്രീം അടങ്ങിയ സോസ് ചേര്‍ക്കരുത് എന്നാണ് വിദഗ്ധര്‍ പറയുന്നത്. സാലഡിന്റെ ഗുണത്തെ അത് ബാധിക്കുമെന്നും വണ്ണം കുറയ്ക്കാന്‍ ഇത് സഹായിക്കില്ല എന്നും ന്യൂട്രീഷനിസ്റ്റായ ലവ്‌നീത് ഭന്ദ്ര തന്റെ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. ക്രീമി സോസിലടങ്ങിയ പഞ്ചസാരയും ഉപ്പും കൊളസ്‌ട്രോള്‍ പോലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും കാരണമാകുമെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു.