Home അറിവ് ഇറച്ചി അമിതമായി കഴിച്ചാല്‍ പണി കിട്ടും; ഹൃദയരോഗങ്ങള്‍ മുതല്‍ കാന്‍സറിന് വരെ സാധ്യത

ഇറച്ചി അമിതമായി കഴിച്ചാല്‍ പണി കിട്ടും; ഹൃദയരോഗങ്ങള്‍ മുതല്‍ കാന്‍സറിന് വരെ സാധ്യത

രോഗ്യകരമായ ഒരു ഭക്ഷണമാണ് ഇറച്ചി. ഇത് കഴിക്കാന്‍ ഇഷ്ടപ്പെടുന്നവര്‍ നിരവധിയാണ്. എങ്കിലും അമിതമായാല്‍ ഇറച്ചി ശരീരത്തിന് ദോഷം വരുത്തും. പ്രോട്ടീന്‍ ധാരാളം അടങ്ങിയ ഇറച്ചി കൂടുതല്‍ കഴിച്ചാല്‍ ശരീരത്തെ അത് എങ്ങനെ ബാധിക്കുമെന്നു നോക്കാം.

ഇറച്ചി കൂടുതല്‍ കഴിക്കുന്നതു വഴി കൊഴുപ്പും ഉപ്പും കൂടുതലായി ശരീരത്തിലെത്തുന്നു. ഇത് അനാരോഗ്യകരമായ കൊളസ്‌ട്രോള്‍ നില, ഉയര്‍ന്ന രക്തസമ്മര്‍ദം മുതലായവയ്ക്കു കാരണമാകും. ഇത് ഹൃദയാരോഗ്യം നശിപ്പിക്കും.

ജീവിതശൈലിയിലോ ഭക്ഷണത്തിലോ വരുത്തുന്ന മാറ്റം പ്രമേഹം സങ്കീര്‍ണമാക്കും. ഇറച്ചിയുടെ അമിതോപയോഗം ശരീരഭാരം കൂടാനും കൊഴുപ്പ് അടിഞ്ഞുകൂടാനും കാരണമാകും. ഇതെല്ലാം പ്രമേഹരോഗികളില്‍ രോഗം മൂര്‍ഛിക്കാന്‍ ഇടയാക്കും.

ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ പ്രധാനമായും ഭക്ഷണം നിയന്ത്രിക്കേണ്ടത് പ്രധാനമാണ്. ഇറച്ചിയില്‍ കൊഴുപ്പ് ധാരാളം ഉള്ളതുകൊണ്ടുതന്നെ കൂടുതല്‍ അളവില്‍ ഇറച്ചി കഴിക്കുന്നത് ശരീരഭാരം കൂടാന്‍ കാരണമാകും. റെഡ് മീറ്റ് കഴിക്കുന്നത് കൂടുതല്‍ ദോഷം ചെയ്യും.

ഇറച്ചി കൂടുതല്‍ കഴിക്കുന്നതു മീറ്റ് സ്വെറ്റ്‌സിനു കാരണമാകും. ഇറച്ചി ഉപയോഗം മൂലമുണ്ടാകുന്ന വിയര്‍പ്പ് ആണ് മീറ്റ് സ്വെറ്റ്. പ്രോട്ടീന്റെ മെറ്റബോളിസം നടക്കാനായി സഹായിക്കുന്ന രാസപ്രവര്‍ത്തനത്തിന്റെ ഫലമായാണ് ഈ വിയര്‍പ്പ് ഉണ്ടാകുന്നത്. ഇറച്ചി കൂടുതല്‍ കഴിക്കുമ്പോള്‍ വിയര്‍പ്പും കൂടുന്നു.

റെഡ്മീറ്റ് കൂടുതല്‍ ഉപയോഗിക്കുന്നത് കാന്‍സര്‍ സാധ്യത കൂട്ടുന്നതായി പഠനങ്ങള്‍ തെളിയിക്കുന്നു. പാചകരീതിയാകാം ഒരു പക്ഷേ രോഗം വരാന്‍ കാരണമാകുന്നത്. പോളിസൈക്ലിക് അരോമാറ്റിക്ക് ഹൈഡ്രോ കാര്‍ബണുകള്‍ ഉണ്ടാകാന്‍ ഇത് കാരണമാകാം.