Home ആരോഗ്യം കോവിഡില്‍ സ്ത്രീകള്‍ ഇക്കാര്യങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കുക

കോവിഡില്‍ സ്ത്രീകള്‍ ഇക്കാര്യങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കുക

ലോകം കോവിഡിന്റെ പിടിയില്‍ നിന്ന് മുക്തി നേടിയിട്ടില്ല. ഈ സാഹചര്യത്തില്‍ ഗര്‍ഭിണികള്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. അമിതമായ ഭയവും ഉത്കണ്ഠയും ഗര്‍ഭകാലത്ത് നല്ലതല്ല. അനാവശ്യ ചിന്തകളെല്ലാം മാറ്റിവെച്ച് ഏറ്റവും ശ്രദ്ധയോടെയും കരുതലോടെയും വേണം കഴിയാന്‍. പുറത്തിറങ്ങുമ്പോള്‍ ഡബിള്‍ മാസ്‌ക് ഉപയോഗിക്കാന്‍ മറക്കരുത്. തുണി മാസ്‌ക്, ഡിസ്‌പോസിബിള്‍ സര്‍ജിക്കല്‍ മാസ്‌ക് അല്ലെങ്കില്‍ N95 മാസ്‌ക് എന്നിവയാണ് ഉത്തമം.

അണുബാധ ഒഴിവാക്കാനായി ഗര്‍ഭകാലത്ത് ശ്വസനശുചിത്വം പാലിക്കേണ്ടതുണ്ട്. ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും വായും മുഖവും മറയ്ക്കണം. ഡോക്ടറുടെ നിര്‍ദേശ പ്രകാരം വീട്ടില്‍ തന്നെ ലഘു വ്യായാമങ്ങള്‍ ചെയ്യാവുന്നതാണ്.

പുറത്തിറങ്ങുമ്പോള്‍ സാമൂഹിക അകലം പാലിക്കുക. എല്ലായ്‌പ്പോഴും മറ്റുള്ളവരില്‍ നിന്ന് കുറഞ്ഞത് 2 മീറ്റര്‍ (6 അടി) ദൂരം പാലിക്കുക. രക്താതിമര്‍ദ്ദം, ആസ്ത്മ, തൈറോയ്ഡ് പ്രശ്‌നങ്ങള്‍, പ്രമേഹം തുടങ്ങിയ രോഗാവസ്ഥയുള്ള ഗര്‍ഭിണികള്‍ കൃത്യമായ ചികിത്സ നടത്തുകയും ഇവ നിയന്ത്രണത്തിലാണെന്ന് ഉറപ്പാക്കുകയും വേണം. അനാവശ്യമായ എല്ലാ യാത്രകളും ഒഴിവാക്കുക. ആവശ്യമുള്ള കാര്യങ്ങള്‍ക്ക് മാത്രം പുറത്ത് പോവുക.