Home Uncategorized മിസ് പനാമയില്‍ മാറ്റുരയ്ക്കാന്‍ ട്രാന്‍സ്‌ജെന്‍ഡര്‍ സ്ത്രീകള്‍ക്കും അവസരം; വിജയിച്ചാല്‍ മിസ് യൂണിവേഴ്‌സ് വേദി

മിസ് പനാമയില്‍ മാറ്റുരയ്ക്കാന്‍ ട്രാന്‍സ്‌ജെന്‍ഡര്‍ സ്ത്രീകള്‍ക്കും അവസരം; വിജയിച്ചാല്‍ മിസ് യൂണിവേഴ്‌സ് വേദി

വര്‍ഷം മുതല്‍ ട്രാന്‍സ്ജെന്‍ഡര്‍ സ്ത്രീകളെ സൗന്ദര്യമത്സരത്തിന് പങ്കെടുപ്പിക്കുമെന്ന് മിസ് പനാമ സംഘടന അറിയിച്ചു. നിയമ, വൈദ്യ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയവരാണ് മത്സരത്തിന് യോഗ്യരാവുക. മിസ് യൂണിവേഴ്‌സ് മത്സരത്തിനായി രാജ്യത്തിന്റെ പ്രതിനിധിയെ തിരഞ്ഞെടുക്കുന്ന വേദിയാണ് മിസ് പനാമ.

മിസ് യൂണിവേഴ്‌സ് ഓര്‍ഗനൈസേഷന്റെ നിയമങ്ങള്‍ക്കനുസൃതമായി നിരവധി കൂടിയാലോചനകള്‍ക്ക് ശേഷമാണ് തീരുമാനമെടുത്തതെന്ന് അധികൃതര്‍ അറിയിച്ചു. ദേശീയ തലത്തിലെ എല്ലാ ഇവന്റുകളിലും സ്ത്രീകളെന്ന് നിയമപരമായി അംഗീകരിക്കപ്പെട്ട ആളുകളെ പങ്കെടുക്കാന്‍ അനുവദിക്കണമെന്നാണ് മിസ്സ് യൂണിവേഴ്‌സ് തീരുമാനം.

ട്രാന്‍സ്ജെന്‍ഡര്‍ സ്ത്രീകളുടെ കാര്യത്തില്‍ മിസ്സ് യൂണിവേഴ്സ് നിയന്ത്രണത്തോടുള്ള പ്രതികരണമാണ് ഈ നീക്കമെന്ന് മിസ് പനാമ പ്രസിഡന്റ് സീസര്‍ അനല്‍ റോഡ്രിഗസ് പറഞ്ഞു. അതേസമയം നിലവില്‍ ട്രാന്‍സ്ജെന്‍ഡര്‍ സ്ത്രീകളൊന്നും മത്സരത്തിനായി രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. 2018 ല്‍ സ്‌പെയിനില്‍ നിന്നുള്ള പ്രതിനിധിയായി മത്സരിച്ച ഏഞ്ചല പോന്‍സ് ആണ് മിസ്സ് യൂണിവേഴ്‌സ് മത്സരവേദിയിലെത്തിയ ആദ്യ ട്രാന്‍സ്ജെന്‍ഡര്‍ വനിത.