Home അറിവ് മഴക്കെടുതിയിൽ റേഷൻ കാർഡ് നഷ്ടപ്പെട്ടവർക്കു പുതിയ കാർഡ് നൽകുമെന്ന് മന്ത്രി

മഴക്കെടുതിയിൽ റേഷൻ കാർഡ് നഷ്ടപ്പെട്ടവർക്കു പുതിയ കാർഡ് നൽകുമെന്ന് മന്ത്രി

ഴിഞ്ഞമാസം സംസ്ഥാനത്തുണ്ടായ മഴക്കെടുതിയിൽ റേഷൻ കാർഡ് നഷ്ടപ്പെട്ടവർക്കു പകരം പുതിയ കാർഡുകൾ നൽകുന്നതിനു നടപടി സ്വീകരിച്ചതായി ഭക്ഷ്യ – സിവിൽ സപ്ലൈസ് മന്ത്രി ജി.ആർ. അനിൽ പറഞ്ഞു. കോട്ടയത്തെ കൂട്ടിക്കൽ, മണിമല പ്രദേശങ്ങളിൽ കാർഡുകൾ നഷ്ടമായവർക്ക് മന്ത്രി നേരിട്ടെത്തി കാർഡുകൾ വിതരണം ചെയ്തു.

മഴക്കെടുതിയിൽ മാവേലി സ്റ്റോറുകൾക്കും നാശനഷ്ടമുണ്ടായിട്ടുണ്ട്. കൂട്ടിക്കൽ മാവേലി സ്റ്റോർ പൂർണമായും മണിമല മാവേലി സ്റ്റോർ ഭാഗികമായും തകർന്നു. ഈ പ്രദേശങ്ങളിൽ അവശ്യ സാധന ദൗർലഭ്യം നേരിടുന്നതായി ശ്രദ്ധയിൽപ്പെട്ട ഉടൻ മാവേലി മൊബൈൽ യൂണിറ്റുകളുടെ സേവനം ലഭ്യമാക്കി.

കൂട്ടിക്കൽ മാവേലി സ്റ്റോറിന്റെ അറ്റകുറ്റപ്പണികൾക്ക് 10 ലക്ഷം രൂപ അനുവദിച്ചു. ഇതിന്റെ നിർമാണം നടക്കുകയാണ്. നവംബർ 20 മുതൽ പ്രവർത്തനം ആരംഭിക്കും. മണിമല മാവേലി സ്റ്റോറും അറ്റകുറ്റപ്പണി പൂർത്തിയാക്കി പ്രവർത്തനം ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു.