ലിസ സ്തലേക്കര്‍: ചാരത്തില്‍ നിന്നുയര്‍ന്ന് വന്ന ഫീനിക്‌സ് പക്ഷി

    തീയില്‍ കുരുത്തത് വെയിലത്ത് വാടില്ല എന്ന പഴമക്കാരുടെ വാചകം അന്വര്‍ത്ഥമാക്കുന്ന വ്യക്തിത്വത്തിനുടമയാണ് ലിസ സ്തലേക്കര്‍. ഈ വര്‍ഷത്തെ ഐസിസിയുടെ ഹാള്‍ ഓഫ് ഫെയിം പ്രഖ്യാപിച്ചപ്പോള്‍ ലിസ സ്തലേക്കറുടെ നേട്ടം മറ്റുള്ളവരെക്കാള്‍ മികച്ചു നിന്നു.

    ഇന്ത്യയിലെ പുണെയില്‍ ജനിച്ച് ദാരിദ്ര്യം കാരണം മാതാപിതാക്കള്‍ അനാഥാലയത്തില്‍ ഉപേക്ഷിക്കുകയും അവിടെ നിന്നും ഓസ്ട്രേലിയന്‍ വനിതാ ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റന്‍ സ്ഥാനം വരെ കരസ്ഥമാക്കിയ ലിസ സ്തലേക്കര്‍ മാസങ്ങള്‍ക്ക് മുന്‍പാണ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ചത്.

    അത്യപൂര്‍വമായ അനുഭവങ്ങളിലൂടെ കടന്നു വന്ന ലിസയുടെ നേട്ടത്തിന് പത്തരമേറ്റിന്റെ തിളക്കമാണ്. ഓസ്ട്രേലിയന്‍ മുന്‍ വനിതാ ക്രിക്കറ്റ് താരവും, ക്യാപ്റ്റനും, കമന്റേറ്റോറുമയ ലിസയുടെ ജനനം മഹാരാഷ്ട്രയിലെ പുണെയിലായിരുന്നു, അനാഥാലയത്തിലായിരുന്ന ലിസയെ ഇന്ത്യന്‍ ഇംഗ്ലീഷ് ദമ്പതികള്‍ ദത്തെടുക്കുകയും അമേരിക്കയില്‍ കൊണ്ടുപോവുകയും ചെയ്തു. അവിടെ നിന്നും കെനിയയിലേക്കും അവസാനം സിഡ്നിയില്‍ എത്തപെടുകയായിരുന്നു. അച്ഛനായിരുന്നു ലിസയെ ആദ്യമായി ക്രിക്കറ്റിലെത്തിച്ചത് വലം കൈ ബാറ്റ്സ് വുമണും ഓഫ് സ്പിന്നറുമായി പേരെടുത്ത ലിസ ഓസ്ട്രലിയന്‍ ടീമില്‍ കയറി പറ്റി.

    വനിതകളുടെ ഏകദിനത്തില്‍ 1000 റണ്‍സും 100 വിക്കിറ്റും നേടുന്ന ആദ്യ താരമാണ് ലിസ. ഐസിസി ഹാള്‍ ഓഫ് ഫെയിമില്‍ ഉള്‍പ്പെടുന്ന 27-ാമത്തെ ഓസ്‌ട്രേലിയന്‍ താരമാണ് ലിസ സ്തലേക്കര്‍. ബെലിന്‍ഡ ക്ലാര്‍ക്ക് ബെറ്റി വില്‍സണ്‍, കാരെന്‍ റോള്‍ട്ടണ്‍, കാതറിന്‍ ഫിറ്റ്‌സ്പാട്രിക് എന്നിവര്‍ക്ക് ശേഷം ഈ ബഹുമതി ലഭിക്കുന്ന അഞ്ചാമത്തെ ഓസീസ് വനിതാ ക്രിക്കറ്ററും.