Home ആരോഗ്യം ഹൃദയത്തില്‍ ബ്ലോക്കുണ്ടോ? ഈ ജ്യൂസ് ഒന്ന് ട്രൈ ചെയ്ത് നോക്കൂ

ഹൃദയത്തില്‍ ബ്ലോക്കുണ്ടോ? ഈ ജ്യൂസ് ഒന്ന് ട്രൈ ചെയ്ത് നോക്കൂ

ഹൃദയത്തിന്റെ ബ്ലോക്ക് പലപ്പോവും ഹൃദയാഘാതമടക്കമുള്ള പല പ്രശ്നങ്ങള്‍ക്കും കാരണമായേക്കാം. രക്തധമനികളില്‍ കൊഴുപ്പടിഞ്ഞ് കൂടി ബ്ലോക്ക് ആവുന്നതാണ് പലപ്പോഴും ഹൃദയാഘാതമടക്കമുള്ള പ്രശ്നങ്ങള്‍ക്ക് വഴിയൊരുക്കുന്നത്. രക്തധനമികളില്‍ ബ്ലോക്കുണ്ടാകുമ്പോള്‍ ഹൃദയത്തിലേക്കുള്ള രക്തപ്രവാഹം തടസപ്പെടും ഇതാണ് ഹൃദയാഘാതത്തിന് പ്രധാന കാരണമാകുന്നത്.

ഇന്നത്തെ പ്രത്യേക ജീവിത സാഹചര്യത്തില്‍ ചെറുപ്പക്കാര്‍ക്ക് പോലും ഹൃദയാഘാത സാധ്യത വര്‍ദ്ധിച്ചു വരികയാണ്. ഭക്ഷണശീലങ്ങളും ജീവിതശൈലികളുമെല്ലാം തന്നെയാണ് പ്രധാന കാരണം. സാധരണയായി ശരീരത്തിന് ആവശ്യമായ കൊളസ്ട്രോള്‍ നമ്മുടെ കരള്‍ തന്നെ ഉല്‍പ്പാദിപ്പിക്കുന്നുണ്ട്. ഇതുകൂടാതെയാണ് നാം കഴിക്കുന്ന ചില ഭക്ഷണങ്ങളില്‍ നിന്നും ശരീരത്തില്‍ എത്തുന്ന കൊളസ്ട്രോള്‍.

കൊളസ്ട്രോളിന്റെ അളവ് ഒരു പരിധിയില്‍ കവിയുമ്പോള്‍ ഹൃദയ സംബന്ധമായ രോഗങ്ങള്‍ക്ക് കാരണമാകും അധികമുള്ള കൊളസ്ട്രോള്‍ ധമനികളുടെ ഭിത്തിയുടെ ഉള്‍വശത്തായി അടിഞ്ഞു കൂടുകയും ഇതുമൂലം ഹൃദയത്തിലേക്കുള്ള രക്തത്തിന്റെ ഒഴുക്ക് കുറയുകയും പൂര്‍ണമായും തടയപ്പെടുകയും ചെയ്യുന്നു.

അതുകൊണ്ട് ഹൃദയത്തിന്റെ ആരോഗ്യം സംരക്ഷിക്കാന്‍ ഹൃദയത്തിലേയ്ക്കുള്ള രക്തധമനികള്‍ തടസപ്പെടാതിരിയ്ക്കുകയാണ് വഴി. ഹൃദയത്തിലെ ബ്ലോക്കിനെ അലിയിച്ചു കളയുന്ന ഒറ്റമൂലി വീട്ടില്‍ തയ്യാറാക്കാം. എങ്ങനെയെന്നറിയാന്‍ താഴെ കൊടുത്തിട്ടുള്ള വീഡിയോ കണ്ട് നോക്കൂ.