Home വിനോദം ഇന്ന് അവന്റെ ഒരു ഭാഗം എന്നില്‍ വളരുന്നു: പേളി മാണി, വീഡിയോ കാണാം

ഇന്ന് അവന്റെ ഒരു ഭാഗം എന്നില്‍ വളരുന്നു: പേളി മാണി, വീഡിയോ കാണാം

ബിഗ് ബോസ് സീസണ്‍ ഒന്നിലെ മത്സരാര്‍ത്ഥികളായിരുന്നു പേളിയും ശ്രീനിഷും. പ്രേഷകര്‍ക്ക് പ്രിയപ്പെട്ട മത്സരാര്‍ത്ഥികള്‍ കൂടിയായിരുന്നു ഇവരിരുവരും. ഷോയിലൂടെ പ്രണയത്തിലായ ഇവര്‍ ജീവിതത്തിലും ഒന്നിച്ചു. 2019 മെയ് 5, 8 തിയ്യതികളിലായി ഹിന്ദു-ക്രിസ്ത്യന്‍ ആചാരപ്രകാരമായിരുന്നു വിവാഹം.

വിവാഹശേഷമുള്ള ഓരോ വിശേഷങ്ങളും താരങ്ങള്‍ സോഷ്യല്‍മീഡിയയിലൂടെ പങ്കുവയ്ക്കാറുണ്ട്. അതുകൊണ്ട് ഇവരുടെ വിശേഷങ്ങളെല്ലാം സമൂഹമാധ്യമങ്ങളില്‍ വൈറലാവാറുണ്ട്. ഇപ്പോള്‍ ഇരുവരെയും കുറിച്ചുള്ള ഏറെ മധുരമുളള ഒരു വാര്‍ത്തയാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. പേളി മാണി അമ്മയാകാന്‍ പോകുന്നു എന്നതാണ് ഇവരുടെ ഏറ്റവും പുതിയ വിശേഷം. ഫേസ്ബുക്ക് വീഡിയോയിലൂടെ പേളി തന്നെയാണ് ഇക്കാര്യം പങ്കുവെച്ചത്.

ഇവര്‍ പരസ്പരം ഇഷ്ടം തുറന്നു പറഞ്ഞിട്ട് രണ്ടു വര്‍ഷമായെന്നും പേളി വീഡിയോയിലൂടെ പറയുന്നുണ്ട്. ‘പ്രൊപ്പോസ് ചെയ്തിട്ട് രണ്ടു വര്‍ഷം. ഇന്ന് അവന്റെ ഒരു ഭാഗം എന്നില്‍ വളരുന്നു.’- പേളി കുറിച്ചു.