Home ആരോഗ്യം ദഹനപ്രശ്‌നങ്ങള്‍ക്ക് പരിഹാരം, ഭാരവും കുറയ്ക്കും; പെരുംജീരകത്തിന്റെ ഗുണങ്ങളറിയാം

ദഹനപ്രശ്‌നങ്ങള്‍ക്ക് പരിഹാരം, ഭാരവും കുറയ്ക്കും; പെരുംജീരകത്തിന്റെ ഗുണങ്ങളറിയാം

കോപ്പര്‍, പൊട്ടാസ്യം, കാല്‍സ്യം, സിങ്ക്, വൈറ്റമിന്‍ സി, ഇരുമ്പ്, സെലിനിയം, മഗ്‌നീഷ്യം തുടങ്ങിയ ധാതുക്കളാല്‍ സമ്പുഷ്ടമാണ് പെരുംജീരകം. ഇത് നമ്മുടെ ശരീരത്തിന് നിരവധി ആരോഗ്യഗുണങ്ങള്‍ പ്രധാനം ചെയ്യുന്നു. ഒപ്പം ശരീരഭാരം കുറയ്ക്കാനും പെരുംജീരകം സഹായിക്കും എന്ന് അധികമാര്‍ക്കും അറിയാന്‍ സാധ്യതയില്ല.

കാന്‍സര്‍ സാധ്യത കുറയ്ക്കാനും പെരുംജീരകം മികച്ചതാണ്. പെരുംജീരകത്തിലെ ‘അനെത്തോള്‍’ എന്ന സംയുക്തം സ്തനാര്‍ബുദ കോശങ്ങളെ നശിപ്പിക്കുന്നതിനും വ്യാപിക്കുന്നത് തടയുന്നതിനും ഫലപ്രദമാണെന്നും പഠനങ്ങള്‍ പറയുന്നു. പെരുംജീരകത്തിലെ അനെത്തോള്‍ എന്ന സംയുക്തം മുലയൂട്ടുന്ന അമ്മമാരില്‍ പാല്‍ ഉല്‍പാദനത്തെ ഉത്തേജിപ്പിക്കുമെന്ന് പഠനങ്ങള്‍ പറയുന്നു.

പെരുംജീരകത്തില്‍ വൈറ്റമിന്‍ എ അടങ്ങിയിട്ടുണ്ട്. ഈ പോഷകം കാഴ്ച ശക്തി വര്‍ദ്ധിപ്പിക്കുന്നതിന് പ്രധാനമാണ്. പെരുംജീരകം ചായ ദഹനനാളത്തെ ആരോഗ്യകരമാക്കാന്‍ സഹായിക്കുന്നു. പെരുംജീരകം ചവയ്ക്കുന്നത് ഉമിനീരിലെ നൈട്രൈറ്റിന്റെ അളവ് വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുകയും രക്തസമ്മര്‍ദ്ദത്തിന്റെ അളവ് നിയന്ത്രിക്കുന്നതിനുള്ള മികച്ച മാര്‍ഗമാണെന്നും ജേര്‍ണല്‍ ഓഫ് ഫുഡ് സയന്‍സില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നു.

പെരുംജീരകം പൊട്ടാസ്യത്തിന്റെ വളരെ സമ്പന്നമായ ഉറവിടം കൂടിയാണ്, പൊട്ടാസ്യം കോശങ്ങളുടെയും ശരീരദ്രവങ്ങളുടെയും അവശ്യ ഘടകമായതിനാല്‍, ഇത് നിങ്ങളുടെ ഹൃദയമിടിപ്പും രക്തസമ്മര്‍ദ്ദവും നിയന്ത്രിക്കാന്‍ സഹായിക്കുന്നു.

ദഹനപ്രശ്‌നങ്ങളോട് വിട പറയാന്‍ പെരുംജീരകം ചായ സഹായിക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. പെരുംജീരകം ചായ ദഹനം സുഗമമാക്കാന്‍ സഹായിക്കും. ഈ ചായ പേശികളെ ബലപ്പെടുത്താന്‍ സഹായിക്കുന്നു. മാത്രമല്ല, രോഗപ്രതിരോധ സംവിധാനത്തെ ശക്തിപ്പെടുത്തുമെന്നും വിദഗ്ധര്‍ പറയുന്നു. ഇത് നിങ്ങളുടെ ദഹനവ്യവസ്ഥയെ മികച്ച രീതിയില്‍ നിലനിര്‍ത്തുന്നു.

ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങള്‍ ഉള്ളവര്‍ക്കും ഈ ചായ നല്ലതാണ്. പെരുംജീരകം ആസ്ത്മ ലക്ഷണങ്ങള്‍ കുറയ്ക്കാന്‍ സഹായിക്കുമെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. വീക്കം കുറയ്ക്കാന്‍ സഹായിക്കുന്ന ആന്റിഓക്സിഡന്റുകളുടെ ശക്തമായ ഉറവിടമാണ് പെരുംജീരകം. പെരുംജീരകം ചായ കുടിക്കുന്നത് ആര്‍ത്തവ പ്രശ്‌നങ്ങള്‍ കുറയ്ക്കുന്നതിനും സഹായിക്കുന്നു.

രണ്ട് കപ്പ് വെള്ളത്തില്‍ രണ്ട് ടീസ്പൂണ്‍ പെരുംജീരകം ചേര്‍ത്ത് നല്ല പോലെ തിളപ്പിക്കുക. ചൂടായ ശേഷം അല്‍പം പുതിന ഇല ചേര്‍ക്കുക. രണ്ടോ മൂന്നോ മിനിറ്റ് വീണ്ടും തിളപ്പിക്കുക. ശേഷം തണുക്കാനായി മാറ്റിവയ്ക്കുക. ( ആവശ്യമുള്ളവര്‍ക്ക് തേന്‍ ചേര്‍ക്കാവുന്നതാണ്). ദിവസവും ഒരു ഗ്ലാസ് പെരുംജീരകം ചായ കുടിക്കുന്നത് ശരീരത്തിന്റെ ക്ഷീണം അകറ്റുന്നു.