ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (എല്‍ഐസി) ഓഫീസുകള്‍ ഇനി മുതല്‍ ശനിയാഴ്ചകളില്‍ അവധിയായിരിക്കും. ഓഫിസുകള്‍ ശനിയാഴ്ചകളില്‍ പ്രവര്‍ത്തിക്കില്ല എന്നറിയിച്ച് കൊണ്ട് കേന്ദ്രസര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചു.
നെഗേഷ്യബിള്‍ ഇന്‍സ്ട്രുമെന്റ് ആക്ട് പ്രകാരമാണ് ശനിയാഴ്ചകളില്‍ അവധി അനുവദിച്ചുകൊണ്ട് കേന്ദ്രസര്‍ക്കാര്‍ തീരുമാനം. എല്‍ ഐസി ഓഫിസുകള്‍ക്ക് ഞായറാഴ്ചകളില്‍ നേരത്തേ അവധിയായിരുന്നു. ഇതോടെ ആഴ്ചയില്‍ അഞ്ച് പ്രവൃത്തി ദിനങ്ങളാകും ഉണ്ടാകുക.
തീരുമാനം എത്രയും വേഗം നടപ്പിലാക്കാനാണ് നിര്‍ദേശം. ഉത്തരവ് പ്രാബല്യത്തിലാക്കിക്കൊണ്ട് ധനകാര്യവകുപ്പ് വ്യാഴാഴ്ച ഗസറ്റ് വിജ്ഞാപനം പുറപ്പെടുവിച്ചു.