Home അന്തർദ്ദേശീയം വിവാഹഭ്യര്‍ത്ഥനക്കിടയില്‍ രസകരമായ സംഭവം: ചിരിച്ച് മരിച്ച് യുവതിയും യുവാവും

വിവാഹഭ്യര്‍ത്ഥനക്കിടയില്‍ രസകരമായ സംഭവം: ചിരിച്ച് മരിച്ച് യുവതിയും യുവാവും

വിവാഭ്യര്‍ത്ഥന നടത്തുന്നത് ഏറ്റവും സ്‌പെഷല്‍ ആയിരിക്കണമെന്ന് എല്ലാവരും ആഗ്രഹിക്കും. അതിന് വേണ്ടി അല്‍പം ‘റൊമാന്റിക്’ ആയ ചുറ്റുപാടൊക്കെ ഉണ്ടാക്കിയെടുക്കാന്‍ യുവതീയുവാക്കള്‍ ശ്രമിക്കും. അതുകൊണ്ട് ന്യൂയോര്‍ക്ക് നഗരത്തിലെ പ്രസിദ്ധമായ ബ്രൂക്ക്‌ലിന്‍ പാലത്തില്‍ വെച്ചാണ് ഒരു യുവാവ് വിവാഹാഭ്യര്‍ത്ഥന നടത്തിയത്.

ക്രിസ് പൈന്‍ക്‌സ് തന്റെ കാമുകിയോട് വിവാഹാഭ്യര്‍ത്ഥന നടത്താനായി ബ്രൂക്ക്‌ലിന്‍ പാലത്തില്‍ എത്തിച്ചു. ആ നിമിഷം പകര്‍ത്താന്‍ ഫോട്ടോഗ്രാഫറെയും ക്രിസ് പാലത്തില്‍ ക്രമീകരിച്ചിരുന്നു. പാലത്തിന്റെ നടുക്കെത്തിയപ്പോള്‍ ക്രിസ് നാടകീയമായി മുട്ടുകുത്തി. ഉടന്‍ ക്രിസിന്റെയും കാമുകിയുടെയും ആ മനോഹര നിമിഷം ക്യാമറയില്‍ ഒപ്പിയെടുക്കാന്‍ ഓടിയെത്തിയ ഫോട്ടോഗ്രാഫര്‍ പക്ഷേ ബ്രൂക്ക്‌ലിന്‍ പാലത്തില്‍ മൂക്കു കുത്തി വീഴുകയായിരുന്നു.

അപ്രതീക്ഷിതമായി സൈക്കിള്‍ പാതയില്‍ നിന്ന ഫോട്ടോഗ്രാഫറെ അതിലെ വന്ന സൈക്കിളിസ്റ്റ് കണ്ടതുമില്ല. രണ്ട് പേരും കൂട്ടിയിടിച്ചു വീണു. എന്നാല്‍ ക്രിസ് അപ്പോഴും മുട്ടിന്മേല്‍ തന്നെയാണ്. കാമുകിക്ക് ചിരി സഹിക്കാനും കഴിയുന്നില്ല. മറിഞ്ഞു വീണ സൈക്കിളിസ്റ്റിനോട് ‘തങ്ങള്‍ക്ക് കുഴപ്പൊന്നുമില്ലല്ലോ’ എന്നും ഫോട്ടോഗ്രാഫര്‍ക്ക് ‘പരിക്ക് പറ്റിയിട്ടില്ലല്ലോ’ എന്നും നിന്ന നില്‍പ്പില്‍ തന്നെ ക്രിസ് ചോദിക്കുന്നുമുണ്ട്.

ക്രിസിന്റെ മറുഭാഗത്തായി മറ്റൊരു സുഹൃത്ത് ഈ സംഭവമെല്ലാം റെക്കോര്‍ഡ് ചെയ്യുന്നുണ്ടായിരുന്നു. ‘ഒരിക്കലും മറക്കാനാകാത്ത വിവാഹാഭ്യര്‍ത്ഥന ദിവസം നിങ്ങള്‍ക്ക് വേണോ? എങ്കില്‍ ബ്രൂക്ക്‌ലിന്‍ പാലത്തിലേക്ക് പോകൂ’ എന്ന കുറിപ്പോടെ ക്രിസ് തന്നെയാണ് സുഹൃത്ത് പകര്‍ത്തിയ വീഡിയോ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ചത്.