Home ആരോഗ്യം കോവിഡ് കാലത്ത് ജോലിക്ക് പോകും മുമ്പ് ഇക്കാര്യങ്ങളില്‍ ജാഗ്രത പുര്‍ത്തുക; ഡോ. സുല്‍ഫി നൂഹ് എഴുതുന്നു

കോവിഡ് കാലത്ത് ജോലിക്ക് പോകും മുമ്പ് ഇക്കാര്യങ്ങളില്‍ ജാഗ്രത പുര്‍ത്തുക; ഡോ. സുല്‍ഫി നൂഹ് എഴുതുന്നു

കോവിഡ് 19 പകരാന്‍ സാധ്യത കൂടുതല്‍ ജോലിസ്ഥലങ്ങളില്‍ നിന്നെന്ന് പുതിയ പഠനം. ഇറ്റലിയില്‍ നടന്ന പഠനങ്ങള്‍ കാണിക്കുന്നത് 19 .4% കേസുകള്‍ ജോലി സ്ഥലങ്ങളില്‍ നിന്നും വ്യാപിച്ചുവെന്നാണ് വിവിധ ജോലികളില്‍ ഏര്‍പ്പെടുന്ന ആള്‍ക്കാരില്‍ 30 ശതമാനത്തോളം പേര്‍ക്ക് രോഗം ബാധിക്കുന്നതായി കണ്ടെത്തി.

ഇതില്‍ ഏറ്റവും കൂടുതല്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് തന്നെയാണ്. ഈ സാഹചര്യത്തില്‍ ജോലിക്കാര്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഡോക്ടര്‍ സുല്‍ഫി നൂഹ് എഴുതിയ കുറിപ്പ് ചര്‍ച്ചയാകുന്നു.

ഡോക്ടറുടെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം

കോവിഡ് 19 പകരാന്‍ സാധ്യത കൂടുതല്‍ ജോലിസ്ഥലങ്ങളില്‍ നിന്നെന്ന് പഠനം.
ഇറ്റലിയില്‍ നടന്ന പഠനങ്ങള്‍ കാണിക്കുന്നത് 19 .4% കേസുകള്‍ ജോലി സ്ഥലങ്ങളില്‍ നിന്നും വ്യാപിച്ചുവെന്നാണ്
വിവിധ ജോലികളില്‍ ഏര്‍പ്പെടുന്ന ആള്‍ക്കാരില്‍ 30 ശതമാനത്തോളം പേര്‍ക്ക് രോഗം ബാധിക്കുന്നതായി കണ്ടെത്തി
ഇതില്‍ ഏറ്റവും കൂടുതല്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് തന്നെയാണ്.
സമൂഹവുമായി അടുത്ത് ബന്ധപ്പെട്ട് നില്‍ക്കുന്ന ജോലി ചെയ്യുന്ന വിഭാഗക്കാര്‍ക്ക് കൂടുതല്‍ റിസ്‌ക്
രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളിലെ ന്നപോലെ പോലെ വാക്‌സിനേഷന്‍ നല്‍കുന്നതിനും ഈ വിഭാഗക്കാര്‍ക്ക് അതീവ പ്രാധാന്യം നല്‍കേണ്ടതാണെന്ന് ലോകാരോഗ്യസംഘടനയും വിലയിരുത്തുന്നു.
മാസ്‌കും സാമൂഹിക അകലവും കൈകള്‍ അണുവിമുക്തമാക്കുന്നതും വളരെ പ്രധാനപ്പെട്ട തന്നെ
ജോലി സ്ഥലങ്ങളിലെ അടച്ചിട്ട മുറിയും എയര്‍കണ്ടീഷന്‍ ചെയ്ത സ്ഥലങ്ങളും കൂടുതല്‍ അപകടം പിടിച്ചതെന്ന് പ്രത്യേകം ഓര്‍ക്കുക
ജോലിസ്ഥലങ്ങളില്‍ കൃത്യമായ മാനദണ്ഡങ്ങള്‍ പാലിച്ചു വേണം ലോക ഡൗണ്‍ ഇളവുകള്‍ ഉപയോഗപ്പെടുത്താനെന്ന് അര്‍ത്ഥം
ഡോ സുല്‍ഫി നൂഹു