Home അറിവ് തമിഴ്നാട് സര്‍ക്കാര്‍ ബസുകളില്‍ കുട്ടികള്‍ക്കുള്ള സൗജന്യ യാത്ര പ്രായപരിധി വര്‍ധിപ്പിച്ചു

തമിഴ്നാട് സര്‍ക്കാര്‍ ബസുകളില്‍ കുട്ടികള്‍ക്കുള്ള സൗജന്യ യാത്ര പ്രായപരിധി വര്‍ധിപ്പിച്ചു

തമിഴ്നാട് സര്‍ക്കാര്‍ ബസുകളില്‍ കുട്ടികള്‍ക്കുള്ള സൗജന്യ യാത്ര പ്രായപരിധി വര്‍ധിപ്പിച്ചു.ഇനി മുതല്‍ അഞ്ചുവയസ്സുവരെയുള്ള കുട്ടികള്‍ക്ക് ടിക്കറ്റെടുക്കാതെ സര്‍ക്കാര്‍ ബസുകളില്‍ സൗജന്യമായി യാത്ര ചെയ്യാം എന്നാണ് സ്റ്റാലിന്‍ സര്‍ക്കാരിന്റെ തീരുമാനം. ഗതാഗതമന്ത്രി എസ്.എസ് ശിവശങ്കറാണ് ഇക്കാര്യം സഭയില്‍ അറിയിച്ചത്.

ഇതുവരെ മൂന്ന് വയസ്സ് വരെയുള്ള കുട്ടികള്‍ക്കാണ് സൗജന്യയാത്ര അനുവദിച്ചിരുന്നത്. മൂന്ന് വയസ്സിനും 12 വയസ്സിനും ഇടയിലുള്ള കുട്ടികള്‍ക്ക് അരടിക്കറ്റും നല്‍കിയിരുന്നു. ഇനി അ‍ഞ്ചു വയസ് മുതല്‍ 12 വയസ്സുവരെയുള്ള കുട്ടികള്‍ക്ക് യാത്ര ചെയ്യാന്‍ അരടിക്കറ്റ് മതിയാകും.പ്രതിദിനം കുറഞ്ഞത് മൂന്ന് ലക്ഷം കുട്ടികള്‍ക്കെങ്കിലും പുതിയ തിരുമാനം പ്രയോജനം ചെയ്യുമെന്നാണ് സര്‍ക്കാരിന്‍റെ വിലയിരുത്തല്‍.

അയല്‍ സംസ്ഥാനങ്ങളായ കേരളത്തിലും കര്‍ണാടകയിലും 6 വയസ് വരെയുള്ള കുട്ടികൾക്ക്സര്‍ക്കാര്‍ ബസുകളില്‍ സൗജന്യയാത്ര അനുവദിക്കുന്നുണ്ട് .