Home അറിവ് എട്ടുകാലിയെ വീട്ടിൽ നിന്നും തുരത്താൻ ചില വഴികൾ

എട്ടുകാലിയെ വീട്ടിൽ നിന്നും തുരത്താൻ ചില വഴികൾ

വീടുകളില്‍ സാധാരണ കാണുന്ന എട്ടുകാലി കടിച്ചാല്‍ നീറ്റലും ചൊറിച്ചിലും അനുഭവപ്പെടും. ഇത് കൂടുകയാണെങ്കില്‍ ചികിത്സ തേടേണ്ടിയും വരും.ചില പൊടികൈകള്‍ പഠിച്ചുവച്ചാല്‍ ഇവയെ എളുപ്പത്തില്‍ ഓടിക്കാം.

വിനാഗിരിഒരു കപ്പ് വെള്ള വിനാഗിരി രണ്ടു കപ്പ് വെള്ളവുമായി യോജിപ്പിച്ചു സ്‌പ്രേ ബോട്ടിലില്‍ അടയ്ക്കുക. ഈ മിശ്രിതം വീടിനു ചുറ്റും ഓരോ മൂലയിലും വാതിലിലും ജനാലയിലും എല്ലാം സ്‌പ്രേ ചെയ്യുക. എട്ടുകാലിയെ തുരത്താന്‍ ആപ്പിള്‍ സിഡാര്‍ വിനിഗര്‍ സ്പ്രേ ചെയ്യുന്നതും ഫലവത്തായ മാര്‍ഗ്ഗമാണ്.

വെളുത്തുള്ളി സ്‌പ്രേവെളുത്തുള്ളി ജ്യൂസ് വെള്ളവുമായി ചേര്‍ത്ത് സ്‌പ്രേ ബോട്ടിലില്‍ ആക്കി സ്‌പ്രേ ചെയ്യുക.ടീ ട്രീ ഓയില്‍ടീ ട്രീ ഓയിലും വെള്ള വിനാഗിരിയുമായി യോജിപ്പിച്ചു അലമാരയിലും എട്ടുകാലി ഉള്ളയിടങ്ങളിലും സ്‌പ്രേ ചെയ്യുന്നത് ഇവയെ ഓടിക്കും.

കര്‍പ്പൂര തുളസിഒട്ടുമിക്ക പ്രാണികളുടെയും ശത്രു ആണ് കര്‍പ്പൂരതുളസി. സ്പ്രേ ബോട്ടിലില്‍ കര്‍പ്പൂര തുളസി എണ്ണ ചേര്‍ത്ത് സ്പ്രേ ചെയ്ത് നോക്കൂ. നിമിഷങ്ങള്‍ക്കുള്ളില്‍ എട്ടുകാലി സ്ഥലം കാലിയാക്കും.

നട്സിന്റെ മണംചിലന്തികള്‍ക്ക് പിടിക്കാത്ത ഒന്നാണ് ഈ മണം. ജനലിലും മറ്റും ചെറിയ കഷ്ണം നട്സ് വയ്ക്കുക. ഇത് എട്ടുകാലിയെ ഓടിക്കും

പുളിയുള്ള പഴങ്ങള്‍സിട്രിക് ആസിഡ് ധാരാളം അടങ്ങിയ പഴങ്ങള്‍ ഇവയുടെശത്രുക്കളാണ്. അതുകൊണ്ടുതന്നെ ലെമണ്‍ ഓയില്‍, ഓറഞ്ചിന്റെ തൊലി എന്നിവയെല്ലാംഎട്ടുകാലിയെ ധാരാളമായി കാണുന്ന സ്ഥലത്ത് വയ്ക്കുക. പിന്നെ എട്ടുകാലി ആ വഴിക്ക് വരില്ല.