Home അറിവ് നെല്ലിക്ക കഴിക്കുന്നത് ഇവർക്കു അത്ര നല്ലതല്ല

നെല്ലിക്ക കഴിക്കുന്നത് ഇവർക്കു അത്ര നല്ലതല്ല

പുളിപ്പും കയ്പും എന്നാൽ സ്വാദും നിറഞ്ഞ നെല്ലിക്കയുടെ ഗുണങ്ങളറിയാത്തവർ ചുരുക്കമായിരിക്കും. ആരോഗ്യത്തിന് അത്രയേറെ പ്രാധാന്യമുള്ളതാണ് നെല്ലിക്ക. രോഗപ്രതിരോധ ശേഷി വർധിപ്പിക്കുന്നതിനും കണ്ണിനും മുടിയ്ക്കും തുടങ്ങി ശരീരത്തിന് അടിമുടി നെല്ലിക്ക പ്രയോജനകരമാണ്. ആയുർവേദ മരുന്നുകളിൽ പോലും നെല്ലിക്ക സാന്നിധ്യമുറപ്പിച്ചിട്ടുണ്ട്. വിറ്റാമിന്‍ സി, പോളിഫെനോള്‍സ്, വിറ്റാമിന്‍ ബി കോംപ്ലക്‌സ്, ഇരുമ്പ്, സിങ്ക് തുടങ്ങിയ പോഷകങ്ങളാണ് നെല്ലിക്കയുടെ ഈ സവിശേഷ മേന്മകൾക്ക് കാരണം.

ആരോഗ്യത്തിന് അത്രയേറെ പ്രയോജനമുള്ളതാണെങ്കിലും നെല്ലിക്കയെ എല്ലാവരുടെയും ശരീരം ഒരുപോലെയാണ് സ്വീകരിക്കുന്നതെന്ന് പറയാൻ കഴിയില്ല. ചിലർക്ക് ഇത് ദോഷകരമാകുമെന്നതിനാൽ, വൈദ്യോപദേശത്തോടെ നെല്ലിക്ക കഴിക്കണമെന്നും ചില ആരോഗ്യ അവസ്ഥകളുണ്ട്.

നെല്ലിക്ക അമിതമായി കഴിച്ചാൽ ആർക്കൊക്കെ ദോഷകരമായി ബാധിക്കുമെന്നത് നോക്കാം.

വൃക്ക,കരള്‍ രോഗികള്‍ അധികം നെല്ലിക്ക കഴിക്കുന്നത് നല്ലതല്ല. ഡോക്ടറുടെ നിർദേശപ്രകാരം പരിമിതമായ അളവില്‍ മാത്രം നെല്ലിക്ക കഴിക്കുക. ഇവർ നെല്ലിക്കയും ഇഞ്ചിയും ചേര്‍ത്തുള്ള ഉപയോഗം പൂര്‍ണമായും ഒഴിവാക്കേണ്ടതുണ്ട്. നെല്ലിക്ക അമിതമായി കഴിക്കുന്നതിലൂടെ കരള്‍ എന്‍സൈമുകളുടെ അളവ് വർധിക്കുന്നതിനാൽ കരള്‍ സംബന്ധമായ അസുഖമുള്ളവരെ ഇത് ദോഷകരമായി ബാധിക്കാൻ സാധ്യത കൂടുതലാണ്.

ഹൃദയാഘാതം, സ്‌ട്രോക്ക് എന്നിവയുടെ സാധ്യത കുറയ്ക്കാൻ നെല്ലിക്ക ഉത്തമമാണെന്ന് ആയുർവേദം പറയുന്നു. രക്തം കട്ടപിടിക്കുന്നത് തടയാനുള്ള ഗുണങ്ങൾ ഇതിലടങ്ങിയിരിക്കുന്നതിനാലാണ്.നെല്ലിക്കയിലുള്ള ആന്റി പ്ലേറ്റ്ലെറ്റ് ഗുണങ്ങള്‍ രക്തം നേര്‍ത്തതാക്കാനും സാധാരണ രക്തം കട്ടപിടിക്കുന്നത് തടയുന്നതിലേക്കും നയിക്കുന്നു. ബ്ലീഡിങ് ഡിസോര്‍ഡര്‍ ഉള്ളവരായാലും നെല്ലിക്ക കഴിയ്ക്കണമോ വേണ്ടയോ എന്ന് ഡോക്ടറോട് ചോദിച്ച് മനസിലാക്കുന്നതാണ് നല്ലത്.