Home ആരോഗ്യം ഗ്രീന്‍ ടീ ചില്ലറക്കാരനല്ല; കുടിച്ചാല്‍ ഇത്രയും ഗുണങ്ങള്‍

ഗ്രീന്‍ ടീ ചില്ലറക്കാരനല്ല; കുടിച്ചാല്‍ ഇത്രയും ഗുണങ്ങള്‍

ധാരാളം പോഷകഗുണങ്ങള്‍ അടങ്ങിയ ഒന്നാണ് ഗ്രീന്‍ ടീ. ഇതിലെ പോളിഫിനോളിക് കോമ്പൗണ്ട് ആന്റിഓക്സിഡന്റും ആന്റി ഇന്‍ഫ്ളമേറ്ററിയുമാണ്. ഇത് ചര്‍മത്തിലുണ്ടാകുന്ന അണുബാധകളില്‍ നിന്ന് സംരക്ഷണം നല്‍കുന്നു. മുഖക്കുരുവില്‍ നിന്നെല്ലാം ആശ്വാസം ലഭിക്കാന്‍ ഗ്രീന്‍ ടീ ശീലമാക്കാം.

ചര്‍മത്തിലെ അധികമുള്ള എണ്ണമയം കുറയ്ക്കാന്‍ ഗ്രീന്‍ ടീ സഹായിക്കും. ശരീരത്തിലെ ആന്‍ഡ്രോജനുകളുടെ പ്രവര്‍ത്തനം കുറയ്ക്കുന്നതിലൂടെയാണ് ഇത് സാധിക്കുന്നത്. ചര്‍മത്തിന്റെ ആരോഗ്യത്തിനും പ്രായമാകുന്നതിന്റെ വേഗം കുറയ്ക്കുന്നതിനും ഗ്രീന്‍ ടീ സഹായിക്കും. ചര്‍മത്തിലെ ജലാംശം നിലനിര്‍ത്താനും ഗ്രീന്‍ ടീ ഉത്തമമാണ്.

ഗ്രീന്‍ ടീയിലെ കഫീന്‍ വിശപ്പ് കുറയ്ക്കാനും തെര്‍മോജെനിസിസ് എന്ന പ്രക്രിയയിലൂടെ കലോറി എരിയുന്നത് വേഗത്തിലാക്കാനും സഹായിക്കുമെന്നും പഠനം പറയുന്നു. ഗ്രീന്‍ ടീയില്‍ കഫീന്‍ കുറവായതിനാല്‍ അത് നിങ്ങളുടെ ഉറക്കത്തെ തടസ്സപ്പെടുത്തുകയില്ല. ചില ആളുകള്‍ക്ക് ഗ്രീന്‍ ടീ നന്നായി ഉറങ്ങാന്‍ സഹായിക്കുന്നുവെന്ന് പഠനങ്ങള്‍ പറയുന്നു.

ഗ്രീന്‍ ടീയില്‍ ആന്റിഓക്സിഡന്റുകളായ ‘epigallocatechin gallate’ (ഇജിസിജിസി),epigallocatechin (ഇജിസി) എന്നിവ ഉള്‍പ്പെടുന്നു. കാപ്പി, ചോക്ലേറ്റ്, മറ്റ് ചായകള്‍ എന്നിവയിലും ഇത് കാണപ്പെടുന്നു. ഇത് നാഡീകോശങ്ങളുടെ പ്രവര്‍ത്തനം, മാനസികാവസ്ഥ, ഓര്‍മ്മശക്തി എന്നിവ മെച്ചപ്പെടുത്താന്‍ സഹായിക്കുന്നു.

ഗ്രീന്‍ ടീയില്‍ തിയാനൈന്‍, അമിനോ ആസിഡ് എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് തലച്ചോറിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്താനും സ്‌ട്രെസ് കുറയ്ക്കാനും സഹായിക്കുന്നു. ദിവസവും മൂന്നോ നാലോ കപ്പ് ഗ്രീന്‍ ടീ കുടിക്കുന്നത് ക്ഷീണവും സമ്മര്‍ദ്ദവും കുറയ്ക്കുമെന്ന് ഗവേഷണങ്ങള്‍ പറയുന്നു.