Home അറിവ് മദ്യം വാങ്ങാന്‍ ആര്‍ടിപിസിആര്‍ അഥവാ വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം

മദ്യം വാങ്ങാന്‍ ആര്‍ടിപിസിആര്‍ അഥവാ വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം

നിമുതല്‍ മദ്യം വാങ്ങണമെങ്കില്‍ ആര്‍ടിപിസിആര്‍ ടെസ്റ്റോ, വാക്സിന്‍ സര്‍ട്ടിഫിക്കറ്റോ നിര്‍ബന്ധമാണെന്ന് ഉത്തരവിറക്കി സംസ്ഥാന സര്‍ക്കാര്‍. ഇന്നുമുതല്‍ സംസ്ഥാനത്തെ മദ്യശാലകളില്‍ എത്തുന്നവര്‍ക്ക് ഈ നിബന്ധന ബാധകമാണ്. ഒരു ഡോസ് വാക്‌സിനോ ആര്‍ടിപിസിആര്‍ നെഗറ്റിവ് സര്‍ട്ടിഫിക്കറ്റോ ഉള്ളവരെ മാത്രമേ മദ്യം വാങ്ങാന്‍ എത്തേണ്ടതുള്ളുവെന്നാണ് പുതിയ മാര്‍ഗ്ഗനിര്‍ദേശം.

72 മണിക്കൂര്‍ മുന്‍പ് എടുത്ത ആര്‍ടിപിസിആര്‍ സര്‍ട്ടിഫിക്കറ്റാണ് വേണ്ടത്. ഔട്‌ലെറ്റുകള്‍ക്ക് മുന്നില്‍ ഇത് സംബന്ധിച്ച നോട്ടിസ് പതിക്കാന്‍ നിര്‍ദ്ദേശം കോര്‍പ്പറേഷന്‍ നല്‍കിയിട്ടുണ്ട്. കടകള്‍ക്കുള്ള മാര്‍ഗനിര്‍ദ്ദേശം മദ്യവില്‍പ്പനക്കും ബാധകമാക്കണന്ന ഹൈക്കോടതി നിര്‍ദ്ദേശത്തിനു പിന്നാലെ ഇന്നലെ ചേര്‍ന്ന അവലോകനയോഗത്തിലാണ് തീരുമാനം.

മഹാമാരിക്കാലത്തെ മദ്യവില്‍പ്പന ശാലകളിലെ തിരക്കില്‍ ആശങ്ക പ്രകടിപ്പിച്ച ഹൈക്കോടതി സര്‍ക്കാരിന്റെ പുതുക്കിയ കോവിഡ് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ എന്തുകൊണ്ടാണ് മദ്യവില്‍പ്പനശാലകള്‍ക്ക് ബാധകമാക്കാത്തതെന്ന് ചോദിച്ചു.