പ്രോട്ടീന് സമ്പുഷ്ടമായ ഭക്ഷണങ്ങള്‍ പ്രഭാതഭക്ഷണത്തില്‍ ഉള്‍പ്പെടുത്തേണ്ട ആവശ്യകതയെക്കുറിച്ച് നമ്മള്‍ അത്ര ബോധവാന്‍മാരല്ല. എന്നാല്‍ എല്ലുകള്‍ക്ക് ബലമുണ്ടാക്കുന്നതിനും ഭാരം നിയന്ത്രിക്കുന്നതിനുമെല്ലാം പ്രോട്ടീന്‍ വഹിക്കുന്ന പങ്ക് ചില്ലറയല്ല.
പ്രോട്ടീനില്‍ ധാരാളമായി അടങ്ങിയിട്ടുള്ള അമിനോ ആസിഡുകള്‍ ശരീരത്തിലെ ഊര്‍ജ്ജം നിലനിര്‍ത്തുന്നു. പ്രോട്ടീന് അടങ്ങിയ അമിത വിശപ്പ് നിയന്ത്രിക്കാന്‍ സഹായിക്കുന്നു. പ്രാതലില്‍ ഉള്‍പ്പെടുത്തേണ്ട പ്രധാനപ്പെട്ട പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണങ്ങള്‍ ഏതൊക്കെയാണെന്ന് അറിയാം.
മുളപ്പിച്ച ചെറുപ്പയര്‍ പ്രോട്ടീന്‍ സമ്പുഷ്ടമായതിനാല്‍ ദഹിക്കാനും എളുപ്പമാണ്. ശരീരഭാരം കുറയ്ക്കാന്‍ ശ്രമിക്കുന്നവര്‍ തീര്‍ച്ചയായും ആഹാരത്തില്‍ ഉള്‍പ്പെടുത്തേണ്ട പ്രധാനപ്പെട്ട ഭക്ഷണമാണ് മുളപ്പിച്ച പയര്‍.
ബദാം, വാള്‍നട്ട്, കശുവണ്ടി എന്നിവ പ്രോട്ടീന്റെ ഏറ്റവും ഉയര്‍ന്ന ഉറവിടങ്ങളാണ്. ഇരുമ്പ്, കാല്‍സ്യം, വൈറ്റമിന്‍ എ, ബി എന്നിവയുടെ മികച്ച ഉറവിടം കൂടിയാണ് അവ. ഒരുപിടി നട്‌സ് വെറും വയറ്റില്‍ കഴിക്കുന്നത് വിശപ്പ് കുറയ്ക്കുന്നതിന് സഹായിക്കും.
ഓട്സില്‍ ഉയര്‍ന്ന അളവില്‍ പ്രോട്ടീന്‍ അടങ്ങിയിട്ടുണ്ട് എന്ന് മാത്രമല്ല, ലയിക്കുന്ന നാരുകളുടെ കലവറ കൂടിയാണ്. കൂടാതെ, ഇവ ദഹിക്കാന്‍ എളുപ്പവുമാണ്. ഒരു ചെറിയ കപ്പ് ഓട്സ് നിങ്ങള്‍ക്ക് 6 ഗ്രാം പ്രോട്ടീന്‍ അടങ്ങിയിട്ടുണ്ട്.
മാത്രമല്ല ഓട്‌സ് ഹൃദ്രോഗത്തിനും കൊളസ്‌ട്രോളിനും ഉള്ള സാധ്യത കുറയ്ക്കുകയും ചെയ്യുന്നു.
പാലുല്‍പ്പന്നങ്ങളായ ചീസ്, തൈര്, കോട്ടേജ് ചീസ് എന്നിവയില്‍ നല്ല അളവില്‍ പ്രോട്ടീന്‍ അടങ്ങിയിട്ടുണ്ട്. ഇവയില്‍ ഏറ്റവും പ്രധാനപ്പെട്ടതും ഏറ്റവും പോഷകസമൃദ്ധവുമായത് ഗ്രീക്ക് യോഗര്‍ട്ട് ആണ്.
ശരീരത്തിന് ആവശ്യമായ പ്രോട്ടീന്‍ തരുന്ന ഏറ്റവും മികച്ച ഭക്ഷണമാണ് മുട്ടയുടെ വെള്ള. ശരീരഭാരം കുറയ്ക്കാനും മസില്‍ വര്‍ധിപ്പിക്കാനും പ്രോട്ടീന്‍ അത്യാവശ്യമാണ്. ശരീരഭാരത്തിന് ആനുപാതികമായി ഒരാള്‍ക്ക് ഒരു ദിവസം 60-90 ഗ്രാം പ്രോട്ടീന്‍ ആവശ്യമാണ്.