Home വിനോദം സൗന്ദര്യ രഹസ്യം വെളിപ്പെടുത്തി മലൈക

സൗന്ദര്യ രഹസ്യം വെളിപ്പെടുത്തി മലൈക

ലോക്ക്ഡൗൺ കാലത്തെ വിരസതയകറ്റാൻ സമൂഹമാധ്യമത്തിൽ സജീവമായിരുന്നു മിക്ക താരങ്ങളും. ബോളിവുഡ് നടി മലൈക അറോറയും അക്കൂട്ടത്തിൽ ഒട്ടും പിന്നിലല്ല. കേശപരിപാലനത്തിനും തിളങ്ങുന്ന ചർമത്തിനുെമാക്കെയുള്ള ടിപ്സ് മലൈക നേരത്തെ പങ്കുവച്ചിരുന്നു. മുഖക്കുരുവിനെ പമ്പ കടത്താനുള്ള എളുപ്പവഴിയുമായാണ് ഇപ്പോൾ മലൈക എത്തിയിരിക്കുന്നത്.

പല കാരണങ്ങൾ മൂലം മുഖക്കുരു വന്നേക്കാം. കാലാവസ്ഥാ മാറ്റം, ഹോർമോൺ വ്യതിയാനം, സൗന്ദര്യവർധക വസ്തുക്കളുടെ അമിതോപയോ​ഗം ഇവയൊക്കെ കൊണ്ട് മുഖക്കുരു ഉണ്ടാവാം. അവ ഇല്ലാതാക്കാൻ മൂന്നേ മൂന്നു ചേരുവ കൊണ്ടുള്ള വഴി പരിചയപ്പെടാം എന്നു പറഞ്ഞാണ് മലൈക വീഡിയോ പങ്കുവച്ചിരിക്കുന്നത്.

ഇതിനായി കറുവാപ്പട്ട, നാടൻ തേൻ, നാരങ്ങാനീര് എന്നിവയാണ് ആവശ്യം. അൽപം കറുവാപ്പട്ടപ്പൊടിയെടുത്ത് ഒരു ടേബിൾ സ്പൂൺ നാടൻതേനും അൽപം നാരങ്ങാനീരും ചേർത്താൽ മലൈകയുടെ ഫേസ്പാക് റെഡിയായി. വായയും കണ്ണും ഒഴിച്ചുള്ള മുഖത്തെ ഭാ​ഗങ്ങളിലെല്ലാം ഈ മിശ്രിതം പുരട്ടുക. പത്തുമിനിറ്റിനു ശേഷം തണുത്തവെള്ളം കൊണ്ട് കഴുകാം. ഇനി മുഖക്കുരു നിയന്ത്രണാതീതമായി ഉള്ളവരാണെങ്കിൽ ഡോക്ടറെ കാണുന്നതാവും ഉചിതമെന്നും മലൈക വ്യക്തമാക്കി.