Home വാണിജ്യം രാജ്യത്ത് ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന രണ്ടാമത്തെ കാറായി മാരുതി എർട്ടിഗ

രാജ്യത്ത് ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന രണ്ടാമത്തെ കാറായി മാരുതി എർട്ടിഗ

എന്തൊക്കെ ടെക്കുകളും ഫീച്ചറുകളുമായി ആരൊക്കെ വന്നാലും മാരുതി സുസുക്കി കാറുകളുടെ വിശ്വാസീയതയെ മാത്രം മറികടക്കാൻ ഒരു മോഡലിനും കമ്പനിക്കും കഴിയില്ല. സാധാരണക്കാരന് എളുപ്പത്തിൽ അധിക ചെലവുകളൊന്നുമില്ലാതെ കൊണ്ടുനടക്കാൻ സാധിക്കുന്നതും മാരുതി കാറുകളാണ്.

മറ്റു കമ്പനികളും മോഡലുകളും മോശമാണെന്ന അഭിപ്രായമല്ല പറയുന്നത്. എങ്കിലും ഈ വർഷങ്ങളിലെല്ലാം മാരുതി സുസുക്കി കാറുകൾ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്നതിന്റെ ഒരു പ്രധാന കാരണം ഇതുതന്നെയല്ലേ? പോയ മാസം രാജ്യത്ത് ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട ആദ്യ രണ്ടു കാറുകളും മാരുതിയുടേതാണ്.വാഗൺആറും, എർട്ടിഗയുമാണ് ആ താരങ്ങൾ.

ഫെയ്‌സ്‌ലിഫ്റ്റ് ചെയ്ത എർട്ടിഗയെ കഴിഞ്ഞ മാസം പകുതിയോടെയാണ് മാരുതി ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കുന്നത്. ചെറിയ മാറ്റങ്ങളുമായി എത്തിയ വാഹനത്തിന് ഗംഭീര സ്വീകരണമാണ് ലഭിച്ചതെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. 2022 മാരുതി സുസുക്കി എർട്ടിഗ 2021 ഏപ്രിൽ മാസത്തിൽ വിറ്റഴിച്ച 8,644 യൂണിറ്റുകളെ അപേക്ഷിച്ച് കഴിഞ്ഞ മാസം 14,889 യൂണിറ്റ് വിൽപ്പന നേടാൻ എംപിവിക്ക് സാധിച്ചു.അടുത്തിടെ കോംപാക്‌ട് എംപിവി സെഗ്മെന്റിൽ അത്യാധുനിക ഫീച്ചർ സംവിധാനങ്ങളോടെ കിയ കാരെൻസ് എത്തിയ സാഹചര്യത്തിൽ കൂടിയാണ് എർട്ടിഗ ഈ നേട്ടം കൈവരിച്ചിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്.

വാർഷിക വിൽപ്പനയിൽ 72 ശതമാനം വളർച്ചയാണ് മാരുതി സുസുക്കി എർട്ടിഗ കൈവരിച്ചിരിക്കുന്നത്.പുതുക്കിയ മാരുതി സുസുക്കി എർട്ടിഗ രാജ്യത്ത് ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന രണ്ടാമത്തെ പാസഞ്ചർ കാറായി മാറിയതും നേട്ടത്തിന്റെ വ്യാപ്‌തി വർധിപ്പിക്കുന്നുണ്ട്. കൂടാതെ ടൊയോട്ട ഇന്നോവ ക്രിസ്റ്റയെക്കാൾ പ്രാദേശികമായി ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന എംപിവി എന്നതു മാത്രമല്ല. പുതിയ എർട്ടിഗയ്ക്ക് ആദ്യ പത്ത് വിൽപ്പന ചാർട്ടുകളിൽ ടാറ്റ നെക്‌സോണിന് പിന്നിൽ രണ്ടാമത്തെ ഏറ്റവും ഉയർന്ന വാർഷിക വിൽപ്പനയാണ് നേടാനായതും.

2022 മോഡൽ മാരുതി സുസുക്കി എർട്ടിഗ ഫെയ്‌സ്‌ലിഫ്റ്റിന്റെ ബേസ് മോഡലായ LXi വേരിയന്റിന് 8.35 ലക്ഷം രൂപയാണ് എക്സ്ഷോറൂം വില. അതേസമയം എംപിവിയുടെ ടോപ്പ് എൻഡ് വേരിയന്റിനായ ZXi+ പതിപ്പിന് 2.79 ലക്ഷം രൂപയും എക്സ്ഷോറൂം വിലയായി മുടക്കേണ്ടി വരും. VXi, ZXi, ടൂർ M വേരിയന്റുകളിലും വാഹനം കമ്പനി ലഭ്യമാക്കിയിട്ടുണ്ട്

മാരുതി സുസുക്കി സബ്‌സ്‌ക്രിപ്‌ഷൻ പ്ലാൻ മുഖേനയും എല്ലാം ഉൾപ്പെടുന്ന പ്രതിമാസ വാടകയിലും എർട്ടിഗ സ്വന്തമാക്കാനാവും എന്നതും ശ്രദ്ധേയമാണ്. ഇതിനായി പ്രതിമാസം 18,600 രൂപയാണ് മുടക്കേണ്ടത്. സിഎൻജി വേരിയന്റുകൾക്ക് 22,400 രൂപയാണ് സബ്‌സ്‌ക്രിപ്‌ഷൻ ഫീസായി കമ്പനി ഈടാക്കുന്നത്..

കൂടാതെ എഞ്ചിൻ ഓപ്ഷനിലും വാഹനത്തിന് മെച്ചപ്പെടുത്തലുകൾ ലഭിക്കുന്നുണ്ട്. പ്രോഗ്രസീവ് സ്മാർട്ട് ഹൈബ്രിഡ് സാങ്കേതികവിദ്യയുള്ള പുതിയ 1.5 ലിറ്റർ K15C ഫോർ സിലിണ്ടർ ഡ്യുവൽജെറ്റ് പെട്രോൾ എഞ്ചിനാണ് ഇപ്പോൾ എർട്ടിഗ ഫെയ്‌സ്‌ലിഫ്റ്റ് എംപിവിക്ക് തുടിപ്പേകുന്നത്. ഈ എഞ്ചിൻ 6,000 rpm-ൽ പരമാവധി 103 bhp പവറും 4,400 rpm-ൽ 136 Nm torque ഉം വികസിപ്പിക്കാൻ പ്രാപ്‌തമാണ്.

കൂടാതെ വോയ്‌സ് അസിസ്റ്റന്റും സുസുക്കി കണക്റ്റും ഉള്ള ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റവും മാരുതി സുസുക്കി എർട്ടിഗ ഫെയ്‌സ്‌ലിഫ്റ്റിന്റെ ഫീച്ചറാണ്. പേൾ ആർട്ടിക് വൈറ്റ്, സ്‌പ്ലെൻഡിഡ് സിൽവർ, മെറ്റാലിക് മാഗ്മ ഗ്രേ, പേൾ മെറ്റാലിക് ഓബർൺ റെഡ്, പേൾ മെറ്റാലിക് ഓക്‌സ്‌ഫോർഡ് ബ്ലൂ, ഡിഗ്നിറ്റി ബ്രൗൺ എന്നിങ്ങനെ വ്യത്യസ്‌തമായ ആറ് കളർ ഓപ്ഷനിലും എംപിവി സ്വന്തമാക്കാനാവും.