Home അറിവ് സര്‍ക്കാരിന്റെ സൗജന്യ ഭക്ഷ്യക്കിറ്റ് ഏപ്രില്‍ മാസത്തിലും; പത്തിനം സാധനങ്ങള്‍

സര്‍ക്കാരിന്റെ സൗജന്യ ഭക്ഷ്യക്കിറ്റ് ഏപ്രില്‍ മാസത്തിലും; പത്തിനം സാധനങ്ങള്‍

റേഷന്‍കടകള്‍ വഴി സൗജന്യ ഉത്സവ ഭക്ഷ്യകിറ്റുകള്‍ ഏപ്രിലിലും വിതരണം ചെയ്യുമെന്ന് സംസ്ഥാന സര്‍ക്കാര്‍. ആയിരം രൂപയോളം മൂല്യമുള്ള പത്തിനം സാധനങ്ങള്‍ കിറ്റില്‍ ഉള്‍പ്പെടുത്താനാണ് ആലോചിക്കുന്നത്. ഏതൊക്കെ സാധനങ്ങള്‍ എത്ര അളവില്‍ ഉള്‍പ്പെടുത്താനാകുമെന്ന് അറിയിക്കാന്‍ സപ്ലൈകോയോട് ഭക്ഷ്യവകുപ്പ് നിര്‍ദേശിച്ചിട്ടുണ്ട്.

ഏപ്രില്‍ വരെ എല്ലാ മാസവും സൗജന്യ ഭക്ഷ്യക്കിറ്റ് വിതരണം തുടരാന്‍ നേരത്തെ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഡിസംബറില്‍ ക്രിസ്തുമസ് സ്‌പെഷ്യലായിട്ടാണ് കിറ്റ്. ഏപ്രിലില്‍ സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പിന് നടക്കാനിരിക്കുകയാണ്.

ഏപ്രില്‍ നാലിനാണ് ഈസ്റ്റര്‍ വരുന്നത്. 14ന് വിഷുവുമാണ്. കൂടാതെ റംസാന്‍ വൃതവും ആരംഭിക്കാന്‍ ഇരിക്കുകയാണ്. അതുകൊണ്ടാണ് പൊതുവായി ഉത്സവക്കിറ്റ് നല്‍കുന്നത്. ഈസ്റ്ററിന് മുന്‍പ് എല്ലാവര്‍ക്കും കിറ്റ് എത്തിക്കുവാന്‍ കഴിഞ്ഞില്ലെങ്കിലും വിഷുവിനു മുന്‍പ് ആയിട്ടെങ്കിലും പരമാവധി കാര്‍ഡുടുമകള്‍ക്ക് വിതരണം ചെയ്യാനാണ് തീരുമാനം.