Home ആരോഗ്യം ഗര്‍ഭകാലത്തെ ആഹാരം ഏറെ പ്രധാനം; ഇവ പ്രധാനപ്പെട്ടത്

ഗര്‍ഭകാലത്തെ ആഹാരം ഏറെ പ്രധാനം; ഇവ പ്രധാനപ്പെട്ടത്

ര്‍ഭകാലത്ത് ആഹാരകാര്യങ്ങളില്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തേണ്ടതുണ്ട്. കാരണം ഗര്‍ഭസ്ഥശിശുവിന്റെ ആരോഗ്യം കൂടി കണക്കിലെടുക്കേണ്ചത് അത്യാവശ്യമാണ്. ഗര്‍ഭകാലത്ത് കഴിക്കേണ്ട ചില പ്രധാനപ്പെട്ട ഭക്ഷണങ്ങള്‍ ഏതൊക്കെയാണെന്ന് നോക്കാം.

മുട്ടയില്‍ പ്രോട്ടീനും അമിനോ ആസിഡ് തുടങ്ങിയവ അടങ്ങിയിട്ടുള്ളതിനാല്‍ മുട്ട ഏറെ പ്രധാനമാണ്. ഇത് കഴിക്കുന്നതിലൂടെ ഉയര്‍ന്ന അളവില്‍ കാത്സ്യവും പ്രോട്ടീനും ശരീരത്തിലെത്തും. മുട്ടയില്‍ ധാരാളമായി അടങ്ങിയിരിക്കുന്ന കോളിന്‍ ഗര്‍ഭസ്ഥശിശുവിന്റെ തലച്ചോറിന്റെ വളര്‍ച്ചയ്ക്ക് അത്യാവശ്യമാണ്.
മുട്ടയില്‍ പ്രോട്ടീനും അമിനോ ആസിഡ് തുടങ്ങിയവ അടങ്ങിയിരിക്കുന്നു.

ഗര്‍ഭിണികള്‍ ബട്ടര്‍ഫ്രൂട്ട് അഥവാ അവാക്കാഡോ പഴം കഴിക്കുന്നത് നല്ലതാണ്. ഈ പഴത്തില്‍ നാരുകള്‍, പൊട്ടാസ്യം, മഗ്‌നീഷ്യം, ഫോളേറ്റ്, വൈറ്റമിന്‍ സി തുടങ്ങിയവ അടങ്ങിയിട്ടുണ്ട്. ഗര്‍ഭകാലത്ത് അനുഭവപ്പെടുന്ന ഛര്‍ദ്ദി, ക്ഷീണം എന്നിവയ്ക്ക് ആശ്വാസം നല്‍കാന്‍ ഈ പഴത്തിന് കഴിയും.

ധാരാളം വൈറ്റമിനുകളാല്‍ സമ്പന്നമാണ് ചുവന്ന ചീര. ഇതിലടങ്ങിയിരിക്കുന്ന വൈറ്റമിന്‍ എ, സി തുടങ്ങിയവ ഗര്‍ഭിണികളിലുണ്ടാകുന്ന കൊളസ്ട്രോള്‍ തടയാന്‍ സഹായിക്കും. ഫോളിക് ആസിഡ് കൂടുതലായി ചുവന്ന ചീരയില്‍ അടങ്ങിയിരിക്കുന്നതിനാല്‍ ഗര്‍ഭിണികളിലുണ്ടാകുന്ന വിളര്‍ച്ചയ്ക്കും ക്ഷീണത്തിനും ഒരു പരിഹാരവുമാകും.

അമ്മയുടെ ശരീരത്തിലെ രക്തത്തിലൂടെയാണ് കുഞ്ഞിന്റെ എല്ലുകള്‍ക്ക് ആവശ്യമായ കാത്സ്യം ലഭിക്കുന്നത്. അതിനായി കാത്സ്യം അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുക. പാലില്‍ കാത്സ്യം ധാരാളമായി അടങ്ങിയിരിക്കുന്നു.

ബെറി വര്‍ഗത്തിലുള്ള എല്ലാ പഴങ്ങളും ഗര്‍ഭിണികള്‍ക്ക് അനുയോജ്യമാണ്. ആന്റി ഓക്‌സിഡന്റ് നിറഞ്ഞ ഇവയെ സൂപ്പര്‍ ഫുഡ് ആയിട്ടാണ് കണക്കാക്കുന്നത്.