Home അറിവ് വെറും 129 രൂപക്ക് ഒരു മാസം എത്ര സിനിമ വേണമെങ്കിലും കാണാം; ബിഎസ്എന്‍എലിന്റെ ആകര്‍ഷകമായ ഓഫര്‍

വെറും 129 രൂപക്ക് ഒരു മാസം എത്ര സിനിമ വേണമെങ്കിലും കാണാം; ബിഎസ്എന്‍എലിന്റെ ആകര്‍ഷകമായ ഓഫര്‍

ബ്രോഡ്ബാന്‍ഡ് ഉപയോക്താക്കള്‍ക്ക് ആകര്‍ഷകമായ ഓഫറുകളുമായി പൊതുമേഖലാ ടെലികോം ദാതാക്കളായ ബിഎസ്എന്‍എല്‍. ഒടിടി പ്ലാറ്റ്ഫോം ഉപയോഗം മുന്നില്‍ കണ്ടുള്ള ഓഫര്‍ പ്രഖ്യാപനമാണ് ബിഎസ്എന്‍എല്‍ ഇപ്പോള്‍ നടത്തിയിരിക്കുന്നത്.

ബ്രോഡ്ബാന്‍ഡ് കണക്ഷനുള്ള ഉപയോക്താക്കള്‍ക്ക് ഒരു മാസത്തേക്ക് ഓടിടി പ്ലാറ്റ്ഫോമുകള്‍ വഴി സിനിമ കാണാനുള്ള അവസരത്തിനായി 129 രൂപ ചെലവാക്കിയാല്‍ മതി. ഇത് ബിഎസ്എന്‍എല്‍ ഉപയോക്താക്കളെ സംബന്ധിച്ച് ഒരു കിടിലന്‍ പായ്ക്ക് തന്നെയാണ്. യപ്പ് ടിവിയുമായി സഹകരിച്ചാണ് ബിഎസ്എന്‍എല്‍ പുതിയ ഓഫറുമായി രംഗത്തെത്തിയിരിക്കുന്നത്.

ആദ്യത്തെ മൂന്ന് മാസം 129 രൂപയായിരിക്കും ഇതിന്റെ ചാര്‍ജ്. പിന്നീട് മൂന്ന് മാസം കഴിഞ്ഞാല്‍ പ്രതിമാസ വാടക 199 ആയി ഉയരും. വൂട്ട് സെലക്ട്, സോണി ലൈവ് സ്പെഷ്യല്‍, സീ5 പ്രീമിയം, യപ്പ് ടിവി ലൈവ്, ഫസ്റ്റ് ഡേ ഫസ്റ്റ് ഷോ (എഫ്ഡിഎഫ്എസ്), യപ്പ് ടിവി മൂവീസ് എന്നിവയൊക്കെ ഈ പ്ലാന്‍ വഴി കാണാം.

സ്വകാര്യ കമ്പനികളായ എയര്‍ടെല്‍, വിഐ എന്നിവര്‍ ആമസോണ്‍, വൂട്ട് സെലക്ട് എന്നിവയുമായി ചേര്‍ന്ന് ഉപയോക്താക്കള്‍ക്ക് ഒടിടി പ്ലാനുകള്‍ നല്‍കുന്നുണ്ട്. ഇതിന്റെ ചുവടു പിടിച്ച് ഇപ്പോള്‍ ബിഎസ്എന്‍എല്ലും രംഗത്തെത്തിയിരിക്കുകയാണ്.