Home ആരോഗ്യം നെയ്യ് നിസാരക്കാരനല്ല, ധാരാളം ആരോഗ്യഗുണങ്ങളുണ്ടെന്ന് വിദഗ്ധര്‍ പറയുന്നു

നെയ്യ് നിസാരക്കാരനല്ല, ധാരാളം ആരോഗ്യഗുണങ്ങളുണ്ടെന്ന് വിദഗ്ധര്‍ പറയുന്നു

ളരെ രുചികരമായ ഒരു ആഹാരപദാര്‍ത്ഥമാണ് നെയ്യ്. ഇത് വെച്ച് ഭക്ഷണം പാകം ചെയ്താല്‍ പ്രത്യേക രുചിയാണ്. എന്നാല്‍ ഇത് പലര്‍ക്കും ഇഷ്ടമാണെങ്കില്‍ പോലും ഭാരം കൂടുമെന്ന് കരുതി ഒഴിവാക്കാറാണ് പതിവ്. പക്ഷേ, നെയ്യില്‍ അടങ്ങിയിട്ടുള്ള പോഷകഗുണങ്ങള്‍ അറിഞ്ഞാല്‍ ആരും ഇത് ഒഴിവാക്കില്ല.

നെയ്യില്‍ ‘കോണ്‍ജുഗേറ്റഡ് ലിനോലെനിക് ആസിഡ്’ (Conjugated Linoleic Acid) എന്ന ഒരിനം ഒമേഗ 6 ഫാറ്റി ആസിഡ് അടങ്ങിയിട്ടുണ്ട്. ഇത് ദിവസവും കഴിക്കുന്നത് ശരീരഭാരം കുറയ്ക്കുക മാത്രമല്ല അര്‍ബുദത്തില്‍ നിന്നു പോലും സംരക്ഷണം നല്‍കുമെന്നാണ് വിദഗ്ധര്‍ പറയുന്നത്.

കൊഴുപ്പിനെ നീക്കം ചെയ്യാന്‍ സഹായിക്കുന്ന അമിനോ ആസിഡുകള്‍ നെയ്യില്‍ അടങ്ങിയിട്ടുണ്ട്. വെറും വയറ്റില്‍ ഒരു ടീസ്പൂണ്‍ നെയ്യ് കഴിക്കുന്നത് വയറിലെ കൊഴുപ്പ് കുറയ്ക്കാന്‍ സഹായിക്കുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. ആന്റി ഓക്സിഡന്റുകള്‍ അടങ്ങിയിട്ടുള്ളതിനാല്‍ പ്രതിരോധശേഷി കൂട്ടാനും സഹായിക്കും.

കുട്ടികള്‍ക്ക് ദിവസവും ഒരു ടീസ്പൂണ്‍ നെയ്യ് നല്‍കണമെന്നാണ് ന്യൂട്രീഷന്മാര്‍ പറയുന്നത്. ബുദ്ധിവളര്‍ച്ചയ്ക്ക് ഏറ്റവും മികച്ച പ്രതിവിധിയാണ് നെയ്യ്. നെയ്യ് ശീലമാക്കിയാല്‍ ആരോഗ്യകരമായ രീതിയില്‍ കുട്ടികളുടെ തൂക്കം വര്‍ധിക്കും. കുട്ടികള്‍ക്ക് സാധിക്കുമെങ്കില്‍ വീട്ടിലുണ്ടാക്കുന്ന നെയ്യ് നല്‍കുന്നതാകും കൂടുതല്‍ നല്ലത്.