Home ആരോഗ്യം മറവിരോഗമോ? നട്സ് കഴിക്കൂ……

മറവിരോഗമോ? നട്സ് കഴിക്കൂ……

പ്രതിദിനം 10 ഗ്രാം അണ്ടിപ്പരിപ്പ് കഴിക്കുന്നതുമൂലം മറവിരോഗം തടയാമെന്ന് പുതിയ പഠനം. ഇതുമൂലം ഓര്‍മശക്തിയും ചിന്താശക്തിയും വര്‍ധിക്കുമെന്നും വാര്‍ധക്യ സഹജമായ മാനസിക തകരാറുകള്‍ അകറ്റാന്‍ കഴിയുമെന്നുമാണ് സൌത്ത് ആസ്ട്രേലിയന്‍‌ യൂണിവേഴ്സ്റ്റി നടത്തിയ ഗവേഷണത്തില്‍ കണ്ടെത്തിയത്. 55 വയസ്സിന് മുകളിലുള്ള 4822 പേരിലാണ് പഠനം നടത്തിയത്.
ദിവസവും 10 ഗ്രാം നട്സ് കഴിക്കുന്നതിലൂടെ വയോധികരുടെ ഓർമശക്തി 60 ശതമാനം വര്‍ധിപ്പിക്കാന്‍ കഴിയുമെന്ന് പഠനത്തിന് നേതൃത്വം നല്‍കിയ മിങ് ലീ പറയുന്നു.
ദിവസവും ഒരു പിടി നട്സ് കഴിക്കുന്നത് ടൈപ്പ് 2 പ്രമേഹ സാധ്യത കുറയ്ക്കുമെന്നും ചില പഠനങ്ങള്‍ ശരി വെക്കുന്നുണ്ട്. പ്രമേഹം മാത്രമല്ല ഹൃദയസംബന്ധമായ അസുഖങ്ങൾ, പക്ഷാഘാതം, കൊളസ്ട്രോൾ എന്നിവ വരാതിരിക്കാനും നട്സ് കഴിക്കുന്നത് ​ഗുണം ചെയ്യുമെന്നും പഠനത്തിൽ പറയുന്നു. യൂണിവേഴ്സിറ്റി ഓഫ് കാലിഫോർണിയയിലെ ഒരു സംഘം ​ഗവേഷകർ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തൽ.
ധമനികളില്‍ രക്തം കട്ടപിടിക്കാതിരിക്കാൻ ബ്രസീൽ നട്സ്, പിസ്ത, ആൽമണ്ട്, അണ്ടിപരിപ്പ് എന്നിവ കഴിക്കുന്നത് ​ഗുണം ചെയ്യുമെന്നും പഠനത്തിൽ പറയുന്നു. നട്സ് കഴിച്ചവരിൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയുന്നതായി കണ്ടെത്തി. അതോടൊപ്പം ശരീരത്തിലെ കൊഴുപ്പ് കുറയുന്നതായും കാണാൻ സാധിച്ചു. നട്സ് കഴിക്കുന്നവരിൽ 11 ശതമാനം മാത്രമാണ് ഹൃദ്രോ​ഗങ്ങൾ വരാനുള്ള സാധ്യതയെന്നും പഠനത്തിൽ പറയുന്നു.