Home അറിവ് കലാകാരന്‍മാര്‍ക്ക് സര്‍ക്കാരിന്റെ സാമ്പത്തിക സഹായം; അപേക്ഷിക്കാം

കലാകാരന്‍മാര്‍ക്ക് സര്‍ക്കാരിന്റെ സാമ്പത്തിക സഹായം; അപേക്ഷിക്കാം

ലാകാരന്മാര്‍ക്ക് കേരള സംഗീത നാടക അക്കാദമിയുടെ കൈത്താങ്ങ്. കോവിഡ് പ്രതിസന്ധി പരിഹരിക്കാനാണിത്. ഓട്ടന്‍തുള്ളല്‍, ചാക്യാര്‍കൂത്ത് കലാകാരന്മാര്‍ക്കാണ് സാമ്പത്തിക സഹായം അനുവദിക്കുന്നത്.

തിരഞ്ഞെടുക്കപ്പെടുന്ന 25 ഓട്ടന്‍തുള്ളല്‍ കലാകാരന്മാര്‍ക്ക് 20,000 രൂപ വീതവും 25 ചാക്യാര്‍കൂത്ത് കലാകാരന്മാര്‍ക്ക് 15,000 രൂപ വീതവും ധനസഹായം നല്‍കും. പ്രായഭേദമെന്യേ കലാരംഗത്ത് പ്രവര്‍ത്തന പരിചയമുള്ള ആര്‍ക്കും അപേക്ഷിക്കാം.

ഇതിന് പ്രത്യേക അപേക്ഷാഫാറം ഇല്ല. വെള്ളക്കടലാസില്‍ തയ്യാറാക്കിയാല്‍ മതി. ഏറ്റവും പുതിയ ബയോഡാറ്റ, കലാ രാഗത്തെ പ്രവര്‍ത്തന പരിചയം തെളിയിക്കുന്ന രേഖകള്‍, 15 മിനിറ്റില്‍ കുറയാത്ത ഓട്ടന്‍തുള്ളല്‍ / ചാക്യാര്‍കൂത്ത് അവതരണത്തിന്റെ സിഡി / പെന്‍ഡ്രൈവ് തുടങ്ങിയവ അപേക്ഷയോടൊപ്പം സമര്‍പ്പിക്കണം. ഇ മെയില്‍, വാട്‌സാപ് എന്നീ മാധ്യമങ്ങളിലൂടെയുള്ള അപേക്ഷയും റെക്കോഡ് ചെയ്ത വീഡിയോയും സ്വീകരിക്കില്ല. ഒരാള്‍ക്ക് ഒരിനത്തില്‍ മാത്രമേ അപേക്ഷിക്കാനാവൂ. അപേക്ഷ ലഭിച്ചിരിക്കേണ്ട അവസാന ദിവസം ഫെബ്രുവരി 4

കഥാപ്രസംഗ കലാകാരന്മാര്‍ക്കും അക്കാദമിയില്‍ നിന്നു സാമ്പത്തിക സഹായം ലഭിക്കും. വിശദ വിവരങ്ങള്‍ അക്കാദമിയുടെ വെബ് സൈറ്റില്‍ ഉണ്ട്. അപേക്ഷ ലഭിച്ചിരിക്കേണ്ട അവസാന ദിവസം ജനുവരി 15.

അപേക്ഷ അയക്കേണ്ട വിലാസം: കേരള സംഗീത നാടക അക്കാദമി, തൃശ്ശൂര്‍ – 680 020. ഫോണ്‍: 0487-2332134 / 2332548/2327427.