Home അറിവ് പ്രഭാതഭക്ഷണം ഒഴിവാക്കുന്നവർ ശ്രദ്ധിക്കുക

പ്രഭാതഭക്ഷണം ഒഴിവാക്കുന്നവർ ശ്രദ്ധിക്കുക

മനുഷ്യന് ഒരു ദിവസം പ്രവര്‍ത്തിക്കാനാവശ്യമായ ഊര്‍ജം ലഭിക്കുന്നത് പ്രഭാത ഭക്ഷണത്തിലൂടെയാണ്. രാത്രിയില്‍ താമസിച്ച്‌ കഴിക്കുക, രാവിലെ വൈകി എഴുന്നേല്‍ക്കുക, സ്കൂളിലോ, ജോലിക്കോ പോകാൻ ഉള്ള തിരക്ക് തുടങ്ങിയ കാരണങ്ങളാല്‍ പലരും പ്രഭാതഭക്ഷണം ഒഴിവാക്കാറുണ്ട്.എന്നാല്‍, പ്രഭാതഭക്ഷണം ഒഴിവാക്കുന്നത് ശരീരത്തിന് വളരെ ദോഷകരമാണ്. ഉപാപചയ പ്രവര്‍ത്തനങ്ങളെ ഇത് താറുമാറാക്കും.

പ്രഭാതഭക്ഷണം ഒഴിവാക്കുന്നതിലൂടെ കൊളസ്‌ട്രോള്‍ വര്‍ദ്ധിക്കാനുള്ള സാധ്യതയുമുണ്ട്. പ്രഭാതഭക്ഷണം ഒഴിവാക്കുന്നത് ഹൃദ്രോഗം, ടൈപ്പ് 2 പ്രമേഹം തുടങ്ങിയ രോഗങ്ങള്‍ക്കും കാരണമാകും.തീര്‍ത്തും ലഘുവായ പ്രഭാതഭക്ഷണം കഴിക്കുന്നതും ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കാനിടയുണ്ട്. ആവശ്യത്തിന് കാലറിയുള്ള ഭക്ഷണം തന്നെ രാവിലെ കഴിക്കണം. വേഗത്തില്‍ പ്രഭാതഭക്ഷണം കഴിക്കുന്ന ശീലവും ആരോഗ്യത്തിന് ഉത്തമമല്ല. പ്രഭാതഭക്ഷണത്തില്‍ ആവശ്യത്തിന് പ്രോട്ടീന്‍ ഉള്‍പ്പെടുത്തുകയും വേണം.സ്കൂളിൽ പോകുന്ന കുട്ടികൾ ഭക്ഷണം കഴിച്ചുവെന്നു ഉറപ്പാക്കേണ്ടതുണ്ട്

പ്രഭാതഭക്ഷണം മുടക്കിയാല്‍ ഏതാനും മണിക്കൂറുകള്‍ കഴിയുമ്പോൾ വിശപ്പ് കൂടുതലായി അനുഭവപ്പെടും. ആ സമയത്ത് നമ്മള്‍ സാധാരണയില്‍ കൂടുതല്‍ ആഹാരം കഴിക്കും. ഇത് അമിതവണ്ണത്തിനും ശരീരത്തില്‍ കൊഴുപ്പ് അടിഞ്ഞ് കൂടുന്നതിനും കാരണമാകുമെന്ന് ആരോഗ്യ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.