Home അറിവ് ഗ്ലൂക്കോമീറ്റര്‍ ഉപയോഗിക്കുമ്പോൾ അറിയേണ്ടതെല്ലാം

ഗ്ലൂക്കോമീറ്റര്‍ ഉപയോഗിക്കുമ്പോൾ അറിയേണ്ടതെല്ലാം

ഡയബറ്റിസ് ഉള്ളവരുടെ വീട്ടില്‍ ഒഴിച്ചു കൂടാന്‍ കഴിയാത്ത ഉപകരണമാണ് ഗ്ലൂക്കോമീറ്റര്‍. രക്തത്തിലെ ഗ്ലൂക്കോസിന്റെ ഏറ്റക്കുറച്ചിലുകള്‍ പെട്ടെന്നു മനസ്സിലാക്കാനും സങ്കീര്‍ണതകള്‍ ഒഴിവാക്കാനും ആശുപത്രിച്ചെലവ് കുറയ്ക്കാനും ഈ ലളിത ഉപകരണം കൊണ്ട് സാധിക്കും.

ആയിരം രൂപയ്ക്ക് ഗുണമേന്മയുള്ളതും വാറന്റിയുള്ളതുമായ ഉപകരണവും സൗജന്യ പരിശീലനവും ലഭിക്കും.വീട്ടില്‍ ടെസ്റ്റ് ചെയ്യുമ്പോള്‍ അത് ഒരു ചെറിയ ഡയറിയിലോ ചാര്‍ട്ടിലോ എഴുതിവച്ച്‌ കണ്‍സല്‍റ്റേഷന്‍ സമയത്തു കാണിച്ചാല്‍ നിങ്ങള്‍ക്ക് മെച്ചപ്പെട്ട ചികിത്സ നല്‍കാന്‍ ഡോക്ടറെ സഹായിക്കും.

നാട്ടില്‍ നിന്നു ഗ്ലൂക്കോമീറ്റര്‍ വാങ്ങുന്നതാണ് നല്ലത്. തുടര്‍ സര്‍വീസും വാറന്റിയും ഉറപ്പാക്കണമെന്നു മാത്രം.അതേ കമ്പനിയുടെ കാലാവധി കഴിയാത്ത ടെസ്റ്റ് സ്ട്രിപ്പ് തന്നെ ഉപയോഗിക്കുക. സ്ട്രിപ്പുകള്‍ ഒരു കാരണവശാലും മുറിക്കുകയോ ഡപ്പയ്ക്കു പുറത്ത് സൂക്ഷിക്കുകയോ അരുത്. ഡപ്പ മുറുക്കി അടയ്ക്കുക.മോതിരവിരലിന്റെയോ ചെറുവിരലിന്റെയോ അഗ്രവും മുന്‍വശവും ഒഴിവാക്കി വശങ്ങളില്‍ കുത്തി, ഞെക്കി പിഴിയാതെ കിട്ടുന്ന രക്തത്തുള്ളിയാണ് ടെസ്റ്റ് ചെയ്യേണ്ടത്.

ലാബറട്ടറിയിലെയും ഗ്ലൂക്കോമീറ്ററിലെയും റിസല്‍ട്ട് വ്യത്യാസമുണ്ടാകും. ലാബിലെ റിസള്‍ട്ടിനെക്കാളും കുറച്ചു കൂടുതലാകും വീട്ടില്‍ നോക്കുമ്പോഴത്തെ റിസള്‍ട്ട്. ലാബിനെയോ ഗ്ലൂക്കോമീറ്ററിനെയോ സംശയിക്കേണ്ടതില്ല.