Home നാട്ടുവാർത്ത ഡ്രൈവിങ് ലൈസന്‍സുകള്‍ ആര്‍.ടി.ഒ ഓഫിസില്‍ പോകാതെ ഓണ്‍ലൈനിലൂടെ പുതുക്കാം

ഡ്രൈവിങ് ലൈസന്‍സുകള്‍ ആര്‍.ടി.ഒ ഓഫിസില്‍ പോകാതെ ഓണ്‍ലൈനിലൂടെ പുതുക്കാം

കാലാവധി പൂര്‍ത്തിയായ ഡ്രൈവിങ് ലൈസന്‍സുകള്‍ ആര്‍.ടി.ഒ ഓഫിസില്‍ പോകാതെ ഓണ്‍ലൈനിലൂടെ പുതുക്കാം.sarathi.parivahan.gov.in എന്ന വെബ് സൈറ്റിലൂടെയാണ് ഇതിനായി അപേക്ഷിക്കേണ്ടത്.

അപേക്ഷകര്‍ ഏത് പ്രായക്കാരാണെങ്കിലും കാഴ്ച പരിശോധന റിപ്പോര്‍ട്ട് സമര്‍പ്പിക്കേണ്ടതാണ്.ആവശ്യമുള്ള രേഖകള്‍കാഴ്ച പരിശോധന റിപ്പോര്‍ട്ട്/ മെഡിക്കല്‍ റിപ്പോര്‍ട്ട് (ഫോം 1അ) സ്വയം സാക്ഷ്യപ്പെടുത്തിയത്.സ്‌കാന്‍ ചെയ്ത ഫോട്ടോ.സ്‌കാന്‍ ചെയ്ത ഒപ്പ്.ലൈസന്‍സിന്റെ പകര്‍പ്പ് – സ്വയം സാക്ഷ്യപ്പെടുത്തിയത്.സ്വയം സാക്ഷ്യപ്പെടുത്തിയ അഡ്രസ് പ്രൂഫിന്റെ പകര്‍പ്പ് (വിലാസം മാറ്റണമെങ്കില്‍ മാത്രം)ലൈസന്‍സ് പുതുക്കുന്നത്തിനായി

1: sarathi.parivahan.gov.in എന്ന വെബ് സൈറ്റില്‍ കയറി Apply for DL Renewal തിരഞ്ഞെടുക്കുക.

2: ആവശ്യമായ വിവരങ്ങള്‍ നല്‍കുക. ഒരിക്കല്‍ വിവരങ്ങള്‍ നല്‍കിയാല്‍ പിന്നീടും ഉപയോഗിക്കാം. വിവരങ്ങള്‍ നല്‍കിക്കഴിഞ്ഞാല്‍ നിങ്ങളുടെ മൊബൈല്‍ നമ്ബറിലേക്ക് ആപ്ലിക്കേഷന്‍ നമ്പര്‍ സഹിതമുള്ള സന്ദേശം വരും. ഇത് സൂക്ഷിച്ചുവയ്ക്കണം.

3: മുകളില്‍ പറഞ്ഞ രേഖകളുടെ സ്‌കാന്‍ ചെയ്ത കോപ്പികള്‍ അപ്ലോഡ് ചെയ്യുക. ഈ ഫയലുകള്‍ക്ക് നിര്‍ദിഷ്ട വലുപ്പം നിര്‍ദേശിച്ചിട്ടുണ്ട്. അത് ഉറപ്പു വരുത്തണം

.4: നിര്‍ദേശിക്കുന്ന തുക അടയ്ക്കുക.

5: ഫോം സമര്‍പ്പിക്കുന്നതോടെ അപേക്ഷാ നടപടികള്‍ കഴിഞ്ഞു. പിന്നീട് ആര്‍ ടി ഒ യാണ് അപേക്ഷയില്‍ തീരുമാനമെടുക്കേണ്ടത്. ഇതിന്റെ വിശദാംശങ്ങള്‍ എസ്‌എംഎസായി ലഭിക്കും.