Home അറിവ് കര്‍ണാടകത്തിലേക്ക് കടക്കണമെങ്കില്‍ കേരളത്തില്‍ നിന്നുള്ളവര്‍ക്ക് ആര്‍ടിപിസിആര്‍ നിര്‍ബന്ധം; അതിര്‍ത്തികളില്‍ പരിശോധന ശക്തം

കര്‍ണാടകത്തിലേക്ക് കടക്കണമെങ്കില്‍ കേരളത്തില്‍ നിന്നുള്ളവര്‍ക്ക് ആര്‍ടിപിസിആര്‍ നിര്‍ബന്ധം; അതിര്‍ത്തികളില്‍ പരിശോധന ശക്തം

നി കര്‍ണാടകയിലേക്ക് പ്രവേശിക്കണമെങ്കില്‍ കോവിഡ് ഇല്ലെന്നുള്ള ആര്‍ടിപിസിആര്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം. കേരളം, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളില്‍ നിന്നും എത്തുന്നവര്‍ക്കാണ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയത്. 72 മണിക്കൂറിനകം എടുത്ത ആര്‍ടിപിസിആര്‍ ഫലം കയ്യില്‍ കരുതണമെന്നാണ് നിര്‍ദേശത്തില്‍ പറയുന്നത്.

കോവിഡ് വ്യാപനം രൂക്ഷമായ കേരളം, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്ന് എത്തുന്നവരും, ഈ സംസ്ഥാനങ്ങളില്‍ പോയി മടങ്ങിവരുന്നവരും സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്നാണ് നിര്‍ദേശം. ഇതിന്റെ ഭാഗമായി അതിര്‍ത്തികളില്‍ പരിശോധന ശക്തമാക്കിയിരിക്കുകയാണ്.

നേരത്തെ കോവിഡ് വാക്സിന്‍ സ്വീകരിച്ചതിന്റെ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാല്‍ മതിയായിരുന്നു. ഇപ്പോള്‍ രണ്ട് ഡോസ് എടുത്തവര്‍ക്കും ആര്‍ടിപിസിആര്‍ നെഗറ്റീവ് ഫലം വേണം. കോവിഡ് രണ്ടാം തരംഗം ദുര്‍ബലമായതോടെ കര്‍ണാടകയില്‍ സ്‌കൂളുകളും കോളേജുകളും തുറന്നിട്ടുണ്ട്.