Home Uncategorized ബിഎസ്എൻഎലിൽ പ്രതിസന്ധി: ജീവനക്കാര്‍ക്ക് തൊഴില്‍ നഷ്ടപ്പെടുമോ?

ബിഎസ്എൻഎലിൽ പ്രതിസന്ധി: ജീവനക്കാര്‍ക്ക് തൊഴില്‍ നഷ്ടപ്പെടുമോ?

പൊതുമേഖലാ സ്ഥാപനമായ ബിഎസ്എൻഎൽ നിരവധി ജീവനക്കാരെ പിരിച്ച് വിടാനൊരുങ്ങുന്നു. ജീവനക്കാരെ പിരിച്ച് വിടാനുള്ള തീരുമാനം കമ്പനി ഡയറക്ടർ ബോർഡ് അംഗീകരിച്ചു. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനാൽ അന്തിമ തീരുമാനമെടുക്കുന്നത് വൈകും. ലോക്സഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞ ഉടൻ ബിഎസ്എൻഎലിൽ കൂട്ട പിരിച്ചുവിടലുണ്ടായേക്കുമെന്നാണ് സൂചന.

അതേ സമയം ജീവനക്കാരുടെ സ്വമേധയായുള്ള വിരമിക്കലിന് അംഗീകാരം തേടികൊണ്ട് ടെലികോം മന്ത്രാലയം തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചതായും റിപ്പോർട്ടുണ്ട്. 50 വയസിന് മുകളിലുള്ള ബിഎസ്എൻഎൽ-എംടിഎൻഎൽ ജീവനക്കാരെയാണ് സ്വമേധയാ വിരമിക്കലിനാണ് മന്ത്രാലയം ശുപാർശ ചെയ്തിരിക്കുന്നത്.

ബിഎസ്എൻലിന്റെ നഷ്ടം കുറയ്ക്കുന്നതിനായി കേന്ദ്ര സർക്കാർ നിയോഗിച്ച മൂന്നംഗ സമിതിയുടെ റിപ്പോർട്ട് പ്രകാരമാണ് പിരിച്ച് വിടലടക്കമുള്ള നടപടികൾ. ബിഎസ്എൻഎലിൽ 1.76 ലക്ഷം ജീവനക്കാരാണ് ഇന്ത്യയിലാകമാനമുള്ളത്. എം.ടി.എൻ.എലിൽ 22,000 ജീവനക്കാരുമുണ്ട്. 50 ശതമാനം ബിഎസ്എൻഎൽ ജീവനക്കാരും എംടിഎൻഎലിലെ 16000 ജീവനക്കാരും അടുത്ത അഞ്ചോ ആറോ വർഷത്തിനുള്ളിൽ വിരമിക്കുന്നവരാണ്.

തിരഞ്ഞെടുപ്പിന് മുമ്പ് ജീവനക്കാരെ പിരിച്ചുവിട്ടാൽ കനത്ത തിരിച്ചടിയുണ്ടാകുമെന്ന് മുന്നിൽ കണ്ടാണ് അന്തിമ തീരുമാനമെടുക്കുന്നത് വൈകിപ്പിക്കുന്നതെന്നാണ് റിപ്പോർട്ട്. ഏറെ നാളുകളായി കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ് ബിഎസ്എൻഎൽ. ശമ്പളം മുടങ്ങിയതിനെ തുടർന്ന് ജീവനക്കാർ പ്രതിഷേധവും ആരംഭിച്ചിരുന്നു.
ചരിത്രത്തിലാദ്യമായി ബിഎസ് എൻഎലിൽ ശമ്പളം മുടങ്ങിയ അവസ്ഥയുമുണ്ടായി.