Home വിദ്യഭ്യാസം പ്ലസ്ടു തുല്യതാ പരീക്ഷ മെയ് മൂന്ന് മുതല്‍ നടത്തും

പ്ലസ്ടു തുല്യതാ പരീക്ഷ മെയ് മൂന്ന് മുതല്‍ നടത്തും

യര്‍ സെക്കന്‍ഡറി രണ്ടാംവര്‍ഷ തുല്യതാ പരീക്ഷയും സപ്ലിമെന്ററി പരീക്ഷയും ഒന്നാം വര്‍ഷ തുല്യതാ പരീക്ഷയും മേയ് 3 മുതല്‍ 8 വരെ നടക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ്. ഒന്നാം വര്‍ഷത്തിനും രണ്ടാം വര്‍ഷത്തിനും(പ്രാക്ടിക്കല്‍ ഇല്ലാത്ത കോമ്പിനേഷന്‍) 600 രൂപയാണ് ഫീസ്.

രണ്ടാം വര്‍ഷം (പ്രാക്ടിക്കലുള്ള കോമ്പിനേഷന്‍) 700 രൂപയും പേപ്പര്‍ ഒന്നിന് 500 രൂപ വീതവുമാണ്. ഫീസടയ്‌ക്കേണ്ട അവസാന തീയതി മാര്‍ച്ച് 5ന് അവസാനിക്കും. 20 രൂപ പിഴയോടെ മാര്‍ച്ച് 9 വരെയും 1000 രൂപ സൂപ്പര്‍ഫൈനോടെ 12 വരെയും ഫീസടയ്ക്കാം.