ശ്രുതി ഹാസൻ വിവാഹിതയാകുന്നുവെന്ന് അടുത്തിടെ വാര്‍ത്തകളുണ്ടായിരുന്നു. ലണ്ടനിലെ നടൻ മൈക്കിള്‍ കൊര്‍സലെയുമായി ശ്രുതി ഹാസൻ പ്രണയത്തിലാണെന്നും ഉടൻ വിവാഹിതരാകുമെന്നുമായിരുന്നു വാര്‍ത്തകള്‍. മൈക്കിളുമായുള്ള ഫോട്ടോകള്‍ ശ്രുതി ഹാസൻ സാമൂഹ്യമാധ്യമത്തില്‍ ഷെയര്‍ ചെയ്യാറുമുണ്ടായിരുന്നു. എന്തായാലും വിവാഹവാര്‍ത്തയോട് പ്രതികരിച്ച് ശ്രുതി ഹാസൻ തന്നെ രംഗത്ത് എത്തിയിരിക്കുകയാണ്.
ഉടൻ വിവാഹിതയാകാൻ ഉദ്ദേശമില്ല. വിവാഹം വേണമെന്ന് തോന്നിയാല്‍ അപ്പോള്‍ മാത്രം അതിനെപ്പറ്റി ആലോചിക്കും.ഇപ്പോള്‍ വിവാഹത്തെ കുറിച്ച് ചിന്തിക്കുന്നതുപോലുമില്ല. ഒരു ബന്ധവും ഒരു നിശ്ചിതസമയത്ത് വിവാഹത്തില്‍ എത്തിക്കണമെന്നില്ലെന്നും ശ്രുതി ഹാസൻ പറയുന്നു.
കമൽഹാസന്റെ മകൾക്ക് തന്റേതായ ഒരു കാഴ്ചപ്പാടുണ്ട്.