Home അറിവ് ലോട്ടറി അടിച്ചാൽ അറിയേണ്ട നടപടിക്രമങ്ങൾ

ലോട്ടറി അടിച്ചാൽ അറിയേണ്ട നടപടിക്രമങ്ങൾ

ലോട്ടറി അടിക്കാന്‍ തന്നെയാണ് എല്ലാവരും ഭാ​ഗ്യ പരീക്ഷണം നടത്തുന്നത്. എന്നാല്‍ ലോട്ടറിയെടുത്ത് ഭാ​ഗ്യ പരീക്ഷണം നടത്തുന്നവരില്‍ ഭൂരിഭാ​ഗത്തിനും ലോട്ടറിയടിച്ചാല്‍ എങ്ങനെ സമ്മാനം നേടിയെടുക്കാം എന്നറിയാന്‍ സാധ്യതയില്ല.കാരണം വലിയ തുകയുടെ ഭാ​ഗ്യം തേടിയെത്തിയിട്ടില്ലാ എന്നത് തന്നെയാണ്. ചെറിയ തുകകളുടെ സമ്മാനങ്ങളടിച്ചാല്‍ ലോട്ടറി വാങ്ങിയിടത്ത് തന്നെ ടിക്കറ്റ് നല്‍കിയാണ് എല്ലാവരും സമ്മാനം വാങ്ങുക. എന്നാല്‍ വലിയ തുക സമ്മാനം അടിച്ചാല്‍ എവിടെ പോകും. ഇതിനുള്ള ഉത്തരമാണ് ചുവടെ ചേര്‍ക്കുന്നത്

എവിടെ നിന്ന് സമ്മാനം വാങ്ങാം

ലോട്ടറിയില്‍ നിന്നുള്ള 5,000 രൂപയുടെ സമ്മാനങ്ങള്‍ സംസ്ഥാനത്തുള്ള ഏത് ലോട്ടറി സ്റ്റാളില്‍ നിന്നും മാറ്റി പണം വാങ്ങാവുന്നതാണ്. ഇതിന് മുകളിലുള്ള സമ്മാനങ്ങളാണെങ്കില്‍ ലോട്ടറി ഓഫീസുകളിലോ ലോട്ടറി ഡയറക്ടറേറ്റിലോ, ബാങ്കുകളിലോ നല്‍കി മാറ്റിയെടുക്കണം. 5,000 രൂപയ്ക്ക് മുകളില്‍ സമ്മാനമുള്ള ലോട്ടറികളും 1 ലക്ഷം രൂപ വരെയുള്ള സമ്മാന ടിക്കറ്റുകളും ജില്ലാ ലോട്ടറി ഓഫീസുകളില്‍ നിന്ന് മാറിയെടുക്കാം.1 ലക്ഷത്തില്‍ കൂടുതല്‍ സമ്മാനത്തുകയുള്ള ടിക്കറ്റുകള്‍ കേരള ലോട്ടറി ഡയറക്ടറേറ്റില്‍ നിന്നാണ് മാറിയെടുക്കേണ്ടത്. സമ്മാനാര്‍ഹമായ ടിക്കറ്റുകള്‍ ദേശസാല്‍കൃത ബാങ്കുകള്‍ , ഷെഡ്യൂള്‍ഡ് ബാങ്ക്, സംസ്ഥാന, ജില്ലാ സഹകരണ ബാങ്ക് എന്നിവിടങ്ങളില്‍ സ്വീകരിക്കും. സമ്മാനാര്‍ഹമായ ടിക്കറ്റുകള്‍ 30 ദിവസത്തിനുള്ളില്‍ ബന്ധപ്പെട്ട ഓഫീസില്‍ സമര്‍പ്പിക്കേണ്ടതാണ്. ഇതിന് സാധിക്കുന്നില്ലെങ്കില്‍ വൈകിയ കാരണം ലോട്ടറി വകുപ്പിനെ ബോധിപ്പിക്കേണ്ടതുണ്ട്

.ടിക്കറ്റ് ഹാജരാക്കുമ്പോൾ സര്‍പ്പിക്കേണ്ടത്

ഒരു ലക്ഷം രൂപക്ക് മുകളില്‍ സമ്മാനാര്‍ഹമായ ടിക്കറ്റ് ലോട്ടറി ഡയറക്ടറേറ്റില്‍ സമര്‍പ്പിക്കുന്നതിന് മുമ്പായി വിവിധ രേഖകള്‍ സമര്‍പ്പിക്കണം. ബാങ്ക് വഴിയാണ് സമര്‍പ്പിക്കുന്നതെങ്കില്‍ ബാങ്ക് ഹാജരാക്കേണ്ട രേഖകളുമുണ്ട്. പ്രായപൂര്‍ത്തിയാവാത്ത കുട്ടിക്കാണ് സമ്മാനം ലഭിച്ചതെങ്കില്‍ രക്ഷിതാക്കളുടെ ​ഗാര്‍ഡിയന്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം.ഒന്നില്‍ കൂടുതല്‍ പേര്‍ പിരിവിട്ട് എടുത്ത ടിക്കറ്റിനാണ് സമ്മാനമെങ്കില്‍ ഒരാളെ സമ്മാനം വാങ്ങാനായി ചുമതലപ്പെടുത്തണം. ഇക്കാര്യം 50 രൂപയുടെ മുദ്രപത്രത്തില്‍ എഴുതി സാക്ഷ്യപ്പെടുത്തിയ‌ത് ഹാജരാക്കണം.

ഇതിനൊപ്പം ടിക്കറ്റ് ഹാജരാക്കുമ്പോൾ സമര്‍പ്പിക്കേണ്ട രേഖകള്‍ വിശദമാക്കാം.

പേരും മേല്‍വിലാസവും * ടിക്കറ്റിന് പുറകില്‍ സമ്മാനാര്‍ഹന്റെ പേരും മേല്‍വിലാസവും പിന്‍കോഡും, ഒപ്പും രേഖപ്പെടുത്തണം. ലോട്ടറി ടിക്കറ്റിന്റെ ഇരുവശവും ഫോട്ടോ കോപ്പി എടുത്ത് സ്വയം സാക്ഷ്യപ്പെടുത്തി വേണം സമര്‍പ്പിക്കാന്‍.* സമ്മാനാര്‍ഹക്കുള്ള അപേക്ഷ ഫോം പൂരിപ്പിച്ച്‌ സമ്മാനാ‌ര്‍ഹന്‍ രണ്ട് ഫോട്ടോകള്‍ ഒട്ടിക്കണം. ഈ ഫോട്ടോയില്‍ ഗസറ്റഡ് ഓഫീസറെ കൊണ്ട് സാക്ഷ്യപ്പെടുത്തണം. പൂരിപ്പിക്കേണ്ട അപേക്ഷ ലോട്ടറി ഓഫീസുകളിലും ലോട്ടറി വകുപ്പിന്റെ വെബ്സൈറ്റിലും ലഭിക്കും.* സമ്മാനതുക കൈപ്പറ്റിയ രസീത് പൂരിപ്പിച്ച്‌ സമ്മാനാര്‍ഹന്റെ ഒപ്പ്, സമ്മാനാര്‍ഹന്റെ പൂര്‍ണ മേല്‍വിലാസവും ഫോണ്‍ നമ്പറും രേഖപ്പെടുത്തണം. രസീതില്‍ റവന്യൂ സ്റ്റാമ്പിൽ പതിപ്പിക്കണം. കൈപറ്റിയ രസീതും വെബ്സൈറ്റില്‍ നിന്ന് ഡൗണലോഡ് ചെയ്യുകയോ ഓഫീസില്‍ നിന്ന് വാങ്ങുകയോ ചെയ്യാം.സമ്മാനാര്‍ഹന്റെ പാന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ്, പാന്‍ കാര്‍ഡ് എന്നി രേഖകളുടെ ഇരുഭാ​ഗത്തിന്റെയും പകര്‍പ്പ് എടുത്ത് സ്വയം സാക്ഷ്യപ്പെടുത്തണം.സമ്മാനാര്‍ഹന്റെ ബാങ്ക് പാസ് ബുക്കില്‍ അക്കണ്ട് നമ്പർ രേഖപ്പെടുത്തിയിയ പേജിന്റെ പകര്‍പ്പെടുത്ത് സ്വയം സാക്ഷ്യപ്പെടുത്തണം.

മുകളില്‍ പറഞ്ഞ രേഖകളാണ് ലോട്ടറി അടിച്ച സാഹചര്യത്തില്‍ സമ്മാനാര്‍ഹന് ആവശ്യമായി വരുന്നത്.

സമ്മാന ടിക്കറ്റ് ബാങ്കില്‍ ഏല്‍പ്പിക്കുകയാണെങ്കില്‍ സമ്മാനാര്‍ഹന്‍ ബാങ്കിനെ അധികാരപ്പെടുത്തുന്ന ലറ്റര്‍ ഓഫ് ഓതറൈസേഷന്‍, റിസീവിംഗ് ബാങ്ക് സര്‍ട്ടിഫിക്കറ്റ്, കളക്റ്റിംഗ് ബാങ്ക് സര്‍ട്ടിഫിക്കറ്റ് എന്നിവ ബാങ്ക് ലോട്ടറി ഡയറക്ടറേറ്റില്‍ സമര്‍പ്പിക്കണം.