Home അറിവ് അരിയും ഗോതമ്പും ഉള്‍പ്പടെ പായ്ക്കറ്റ് ഭക്ഷണങ്ങള്‍ക്ക് വില കൂടി . തൈര്, ലസ്സി, മോര് എന്നിവയ്ക്ക്...

അരിയും ഗോതമ്പും ഉള്‍പ്പടെ പായ്ക്കറ്റ് ഭക്ഷണങ്ങള്‍ക്ക് വില കൂടി . തൈര്, ലസ്സി, മോര് എന്നിവയ്ക്ക് 5% അധിക ജി.എസ്.ടി.

സാധാരണക്കാരെ വലച്ച്‌ നിത്യോപയോഗ സാധനങ്ങളുടെ വില വര്‍ധിക്കും. ജി.എസ്.ടി ഏര്‍പ്പെടുത്തിയ പുതിയ നിരക്ക് പ്രാബല്യത്തില്‍ വന്നതോടെയാണ് അവശ്യസാധനങ്ങളുടെ വില ഉയർന്നത്ഗോതമ്പും അരിയും ഉള്‍പ്പടെയുള്ള ഭക്ഷ്യധാന്യങ്ങളുടെ വില കൂടുന്നത് ഏറെ ബാധിക്കുന്നത് സാധാരണക്കാരെയാണ്. പായ്ക്കറ്റ് ഭക്ഷണങ്ങള്‍ക്കും പാല്‍ ഒഴികെയുള്ള ക്ഷീര ഉത്പന്നങ്ങള്‍ക്കും വിലകൂടും.

വില കൂടുന്നവ :

പായ്ക്കറ്റിലാക്കിയ മാംസം, മീന്‍ – 5% (ജി.എസ്.ടി)തൈര്, ലസ്സി, മോര് – 5% (ജി.എസ്.ടി)പനീര്‍ – 5% (ജി.എസ്.ടി)ശര്‍ക്കര – 5% (ജി.എസ്.ടി)പഞ്ചസാര – 5% (ജി.എസ്.ടി)തേന്‍ – 5% (ജി.എസ്.ടി)അരി – 5% (ജി.എസ്.ടി)ഗോതമ്പ് , ബാര്‍ലി, ഓട്ട്‌സ് – 5% (ജി.എസ്.ടി)കരിക്ക് വെള്ളം – 12% (ജി.എസ്.ടി)അരിപ്പൊടി – 5% (ജി.എസ്.ടി)പപ്പടം – 5% (ജി.എസ്.ടി)

വില കുറയുന്നവ :

ചരക്ക് നീക്കത്തിനുള്ള നികുതി 12% ല്‍ നിന്ന് 5% ആയി കുറയും. ചരക്ക് ലോറിയുടെ വാടകയിനത്തില്‍ നിന്ന് ജി.എസ്.ടി 18% ല്‍ നിന്ന് 12% ആയി കുറയും.

വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നും ബാഗ്‌ഡോഗ്രയില്‍ നിന്നുമുള്ള വിമാന യാത്രകള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന ജി.എസ്.ടി ഇളവ് ഇനി മുതല്‍ ഇക്കണോമിക് ക്ലാസിന് മാത്രമേ ബാധകമാകൂ.ഇലക്‌ട്രിക് വാഹനങ്ങള്‍ക്ക് 5% ജി.എസ്.ടി മാത്രമേ ഈടാക്കുകയുള്ളൂ.കഴിഞ്ഞ മാസം അവസാനം ചേര്‍ന്ന ജിഎസ്‍ടി കൗണ്‍സില്‍ യോഗത്തിലാണ് നിരക്കുകള്‍ പരിഷ്‌കരിച്ചത്.

ജി.എസ്.ടി. നിരക്കുവര്‍ധനയുടെ പശ്ചാത്തലത്തില്‍ നിത്യോപയോഗ സാധനങ്ങളുടെ പൂഴ്ത്തിവയ്പ്പും കരിഞ്ചന്തയും തടയാന്‍ കര്‍ശനമായ നടപടിയെടുക്കുമെന്ന് ഭക്ഷ്യ-പൊതുവിതരണവകുപ്പ് അറിയിച്ചു