Home അറിവ് സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം വ്യാപകമായ മഴ

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം വ്യാപകമായ മഴ

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം വ്യാപകമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. അറബിക്കടലിലെ ശക്തി കൂടിയ ന്യൂനമര്‍ദ്ദം ദുര്‍ബലമായി ന്യുനമര്‍ദ്ദമായി തീര്‍ന്നു.

എന്നാല്‍, വടക്കു കിഴക്കന്‍ വിദര്‍ഭക്കും സമീപ പ്രദേശത്തിനും മുകളില്‍ മറ്റൊരു ന്യുനമര്‍ദ്ദം നിലനില്‍ക്കുന്നുണ്ട്. മണ്‍സൂണ്‍ പാത്തി (Monsoon Trough) അതിന്റെ സാധാരണ സ്ഥാനത്തുനിന്ന് വടക്കോട്ട് മാറിയിട്ടുണ്ട്. ഇതിന്‍റെ ഫലമായി അടുത്ത അഞ്ച് ദിവസം കേരളത്തില്‍ വ്യാപകമായ സാധാരണ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വിഭാഗം അറിയിച്ചു.

കേരളത്തില്‍ ജൂലൈ 18 മുതല്‍ 22 വരെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പില്‍ പറയുന്നു.വിവിധ ദിവസങ്ങളിലെ യെല്ലോ അലേര്‍ട്ടുകള്‍18-07-2022: കണ്ണൂര്‍, കാസറഗോഡ്19-07-2022: മലപ്പുറം, കണ്ണൂര്‍, കാസറഗോഡ്20-07-2022: പാലക്കാട്, മലപ്പുറം, കണ്ണൂര്‍, കാസറഗോഡ്21-07-2022: ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം22-07-2022: ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറംഎന്നീ ജില്ലകളിലാണ് മഞ്ഞ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്.